11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

ഗോലാന്‍ കുന്നില്‍ ആക്രമണം; ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു, ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയുമായി ഇറാന്‍

Date:


ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാല്‍ കുന്നില്‍ നിന്നും ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ് ആക്രമണം നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയാണ് ഇറാന്റേത് എന്ന് ഗാലന്‍ കുന്നിലെ ആക്രമണവും തെളിയിക്കുന്നുണ്ട്.

ഗാസയിലും ലെബനോനിലും ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നുണ്ട്. ഇന്ന് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ലെബനനിലെ ബെയ്റൂത്തില്‍ ഇന്നലെയും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് കനത്ത വ്യോമാക്രമണം നടന്നു. ഇതിനിടെയാണ് ഇസ്രയേല്‍ – സിറിയ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നുകളില്‍ നിന്ന് ഇറാഖി സായുധ സംഘം ആക്രമണം നടത്തിയത്. ഇതില്‍ 24 പേര്‍ക്ക് പരിക്കേറ്റതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുകയാണ്; ഇസ്‌ലാമാബാദിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമിക്കും; ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാന്‍-യു.എസ് ഉന്നതതല യോഗം പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍...