1
October, 2026

A News 365Times Venture

1
Thursday
October, 2026

A News 365Times Venture

സമത്വത്തിന് എതിരാണ് മോദി; അംബേദ്കറുടെയും ഫൂലെയുടെയും രചനകളുള്ള സിലബസ് പരിശോധിക്കാനുള്ള നടപടിയില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍

Date:

ന്യൂദല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അബേദ്ക്കര്‍ രചനകളെക്കുറിച്ച് പരിശോധന നടത്താനുള്ള നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍വകലാശാലാ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെട്ട അബേദ്ക്കര്‍ രചനകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധന നടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.

അംബേദ്കറുടെയും ജ്യോതിബാ ഫൂലെയുടെയും കൃതികള്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വിഷം കുത്തിവെക്കുന്നുവെന്ന് ഒരു വലതുപക്ഷ പ്രൊഫൈല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പാഠ്യപദ്ധതികള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടത്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന മോദി ഇന്റര്‍നെറ്റ് ട്രോളുകളുടെ നിര്‍ദേശ പ്രകാരം നടപടിയെടുക്കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.

സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ് മോദിയെന്നും രാഹുല്‍ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ചിന്തിക്കുന്നതോ ചോദ്യങ്ങള്‍ ചോദിക്കുന്നതോ അദ്ദേഹം ആഗ്രഹിക്കാത്ത കാര്യങ്ങളാണ്. അതിനാല്‍, അദ്ദേഹത്തിന്റെ ഭരണസംവിധാനത്തിന് മൊത്തത്തില്‍ വിദ്യാഭ്യാസത്തോട് താത്പര്യക്കുറവാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

‘ഇതിനൊരു സമീപകാല ഉദാഹരണം നോക്കാം. ബാബാസാഹേബ് അംബേദ്കറുടെ ‘ജാതി ഉന്മൂലനം ജ്യോതിബ ഫൂലെയുടെ ‘ഗുലാംഗിരി’ തുടങ്ങിയ സുപ്രധാന കൃതികള്‍ യുവാക്കളുടെ മനസ്സിനെ ‘വിഷലിപ്തമാക്കുന്നവ’യാണെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ഒരു അജ്ഞാത ട്വീറ്റ് വന്നിരുന്നു.

അതിനടുത്ത ദിവസമായ ഞായറാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം വിദ്യാഭ്യാസ മന്ത്രാലയം എല്ലാ കേന്ദ്ര സര്‍വകലാശാലകളോടും അവരുടെ പാഠ്യപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും ഈ കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണവും ചോദിച്ചു,’ രാഹുല്‍ കുറിച്ചു.

പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച, തൊഴിലില്ലായ്മ, യുവാക്കളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി, ഇന്റര്‍നെറ്റ് ട്രോളുകളുടെ നിര്‍ദ്ദേശപ്രകാരം ഇത്ര പെട്ടെന്ന് നടപടിയെടുക്കുന്നു എന്നത് അങ്ങേയറ്റം ഞെട്ടിക്കുന്ന കാര്യമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളെ ‘വിഷം’ പഠിപ്പിക്കുന്നുവെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിവിധ കോഴ്സുകളുടെ പാഠ്യപദ്ധതിയിലഉള്ള ഡോ. ബി.ആര്‍. അംബേദ്കറുടെ ‘ ജാതി ഉന്മൂലനം’ അടക്കമുള്ള കൃതികള്‍ വിഷമാണെന്നാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ച കുറിപ്പിലെ പരാമര്‍ശം.

ജാതിവ്യവസ്ഥ, സാമൂഹിക അസമത്വം, ബ്രാഹ്‌മണാധിപത്യം തുടങ്ങിയ വിഷയങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതികളെ ലക്ഷ്യമിട്ടായിരുന്നു ആ കുറിപ്പ്. ഇതില്‍ അംബേദ്കറുടെ രചനകള്‍ക്കൊപ്പം ജ്യോതിറാവു ഫൂലെയുടെയും ശര്‍മിള റെഗെയുടെയും കൃതികളും ഉള്‍പ്പെടുന്നു.

ഈ കുറിപ്പില്‍ പറയുന്ന കൃതികള്‍ അക്കാദമിക് പഠനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയതാണോ, പാഠ്യപദ്ധതിയില്‍ അവയുടെ പ്രസക്തി എന്താണ് തുടങ്ങിയ കാര്യങ്ങളാണ് പി.എം.ഒ ഓഫീസ് പരിശോധിക്കുന്നതെന്നാണ് വിവരം.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയോ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെയോ പരിധിയില്‍ വരേണ്ട സര്‍വകലാശാലകളുടെ സിലബസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ അക്കാദമിക് വിദഗ്ധരില്‍ പലരും ചോദ്യം ചെയ്തിരുന്നു.

Content Highlight: Rahul Gandhi Critisize Modi on Prime Minister’s Office’d scrutini on Ambedkar’s writings in university curriculum.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related