17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

നൽകാനുള്ളത് 7,200 കോടി,  ബം​ഗ്ലാ​ദേശിൽ വൈ​ദ്യുതി വിതരണം പൂർണമായും അവസാനിപ്പിക്കുമെന്ന് അദാനി പവർ

Date:


ന്യൂഡൽഹി: ഇതുവരെ വിതരണം ചെയ്ത വൈദ്യുതിയുടെ പണം മുഴുവൻ നവംബർ ഏഴിനകം നൽകണമെന്ന് ബം​ഗ്ലാ​ദേശിന് അന്ത്യശാസനം നൽകി അദാനി. കുടിശ്ശിക വരുത്തിയ തുക നിശ്ചിത സമയത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ബം​ഗ്ലാദേശിനുള്ള വൈ​ദ്യുതി വിതരണം പൂർണമായും അവസാനിപ്പിക്കുമെന്നും അദാനി പവർ ബം​ഗ്ലാ​ദേശ് സർക്കാരിന് മുന്നറിയിപ്പ് നൽകി.850 ദശലക്ഷം ഡോളറാണ് വൈദ്യുതി ചർജ്ജ് ഇനത്തിൽ ബം​ഗ്ലാ​ദേശ് സർക്കാർ അദാനിക്ക് നൽകാനുള്ളത്. ഏക​ദേശം 7,200 കോടി രൂപക്ക് തുല്യമാണ് ഈ തുക.

പണം അടയ്ക്കാത്തതിൻ്റെ പേരിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് അന്ത്യശാസനം നൽകിയത്. ഒക്‌ടോബർ 31ന് മുമ്പ് പണം നൽകണമെന്നായിരുന്നു നേരത്തേ കമ്പനി ആവശ്യപ്പെട്ടിരുന്നത്. വെള്ളിയാഴ്ച ഗോഡ്ഡയിലെ അദാനിയുടെ പ്ലാൻ്റിന്റെ സ്ഥാപിത ശേഷിയായ 1,496 മെഗാവാട്ടിൽ നിന്ന് 724 മെഗാവാട്ട് മാത്രമാണ് വിതരണം ചെയ്തത്. ബം​ഗ്ലാദേശിലേക്ക് അദാനി പവർ ജാർഖണ്ഡാണ് ഏറ്റവും വലിയ വൈദ്യുതി വിതരണക്കാരൻ.

ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിന് കുടിശ്ശിക തീർക്കാൻ 170 മില്യൺ ഡോളറിൻ്റെ (ഏകദേശം 1,500 കോടി രൂപ) ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽസി) നൽകാനും അദാനി സമയപരിധി നിശ്ചയിച്ചിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം അധികാരമേറ്റത് മുതൽ കുടിശ്ശിക നൽകണമെന്ന് അദാനി ഇടക്കാല സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ്...

ഭക്ഷ്യവിഷബാധ? കൊല്ലത്ത് രണ്ട് മരണം, ഒരാള്‍ ചികിത്സയില്‍

നിലമേല്‍: കൊല്ലത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ആരോപണം. നിലമേല്‍...