ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം: വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങള്‍ എറിയുകയുമായിരുന്നു



പുരി: ഒഡിഷയിലെ ഭദ്രക് റെയില്‍വേ സ്റ്റേഷനിലൂടെ കടന്നു പോയ ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം. പുരി-ന്യൂഡല്‍ഹി നന്ദൻ കാനൻ എക്സ്പ്രസിന് നേർക്ക് വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങള്‍ എറിയുകയുമായിരുന്നു.

read also: കെ റെയിലിന് കേന്ദ്രം അനുമതി നല്‍കിയാലും കേരളത്തില്‍ നടപ്പാക്കാൻ അനുവദിക്കില്ല: വി ഡി സതീശൻ

സംഭവത്തില്‍ ഗാർഡ് കോച്ചിന്റെ ജനൽ തകർന്നു. ഒഡിഷയിലെ പുരിയില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാർ ടെർമിനല്‍ വരെ പോകുന്ന എക്സ്പ്രസ് ട്രെയിനിന് നേരെ രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
പൊലീസ് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.