17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

ലെബനനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ : നാൽപ്പത് പേർ കൊല്ലപ്പെട്ടു

Date:


ബെയ്‌റൂട്ട്: ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കിഴക്കൻ ലെബനനിലെ ബെക്കാ പ്രദേശത്തും ബാൽബെക്ക് നഗരത്തിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിൽ 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ നാല് തവണ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്.

ഇക്കാര്യം ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടതെന്നാണ് വിവരം.

അതേസമയം ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടതായി വിവരങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related