25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

ക്ഷേത്രത്തിൽനിന്നും 1957ൽ മോഷണംപോയ കോടികൾ വിലവരുന്ന വി​ഗ്രഹം ലണ്ടൻ മ്യൂസിയത്തിൽനിന്ന് തിരിച്ചുപിടിച്ച് തമിഴ്നാട് പോലീസ്

Date:


ചെന്നൈ: തഞ്ചാവൂരിലെ ക്ഷേത്രത്തിൽനിന്നും 1957-ൽ മോഷണം പോയ വി​ഗ്രഹം കണ്ടെത്തി. ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ മ്യൂസിയത്തിലാണ് വി​ഗ്രഹം കണ്ടെത്തിയത്. തിരുമങ്കൈ ആഴ്‌വാർ വെങ്കല വി​ഗ്രഹമാണ് 67 വർഷങ്ങൾക്ക് മുൻപ് മോഷണം പോയത്. കോടികൾ വിലവരുന്ന ഈ വി​ഗ്രഹം തിരിച്ചു പിടിക്കാൻ 2020ലാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്. ഒരു മാസത്തിനകം വി​ഗ്രഹം തിരിച്ചെത്തിക്കും.

തഞ്ചാവൂർ‌ ജില്ലയിലെ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 1950-നും 1967-നുമിടയിൽ മോഷണം പോയ നാല് വി​ഗ്രഹങ്ങളിലൊന്നാണ് ഇതെന്ന് കടത്തൽ കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം പറഞ്ഞു. ഓക്സ്ഫോർഡിലെ അഷ്മൊലിൻ മ്യൂസിയത്തിൽ 1967-ൽ വി​ഗ്രഹം കണ്ടെത്തിയെന്നാണ് രേഖകൾ.

2020-ലാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്. ഈ വി​ഗ്രഹത്തിനൊപ്പം കാണാതായ മറ്റ് മൂന്ന് വി​ഗ്രഹങ്ങൾ വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് സംഘം അനധികൃതമായി വിറ്റതായി കണ്ടെത്തിയിരുന്നു. മോഷണം സംബന്ധിച് തെളിവുകൾ സർവകലാശാലയ്‌ക്ക് പൊലീസ് കൈമാറിയിരുന്നു. തുടർന്ന് ലണ്ടനിൽ നിന്നുള്ള വിദ​ഗ്ധസംഘം തമിഴ്നാട്ടിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് പ്രതിമ ഇന്ത്യക്ക് വിട്ടുനൽകാനുള്ള അപ്പീൽ അം​ഗീകരിച്ചത്. ഒരു മാസത്തിനകം വി​ഗ്രഹം തിരിച്ചെത്തിക്കുന്നതിനുള്ള ചെലവും സർവകലാശാല വഹിക്കും.

ക്ഷേത്രത്തിൽ നിന്ന് മേഷണം പോയ കാളിങ്ക നർത്തനായ കൃഷ്ണ, വിഷ്ണു, ശ്രീദേവി വി​ഗ്രഹങ്ങളും അമേരിക്കയിലെ വിവിധ മ്യൂസിയങ്ങളിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...

ഭരണഘടനാസ്ഥാപനങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുന്നു: പ്രതിഷേധപരിപാടികളില്‍ ഒറ്റക്കെട്ടായി പങ്കുചേരണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന്...