20
November, 2026

A News 365Times Venture

20
Friday
November, 2026

A News 365Times Venture

ഗാസയിൽ സമാധാനം ! വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു : മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറി

Date:


ടെല്‍ അവീവ് : പതിനഞ്ച് മാസം നീണ്ടുനിന്ന അധിനിവേശത്തിനൊടുവില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെ വെടിനിര്‍ത്തലിന് ഇസ്രയേൽ തയ്യാറായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

ഇന്ന് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം വരെ ഇസ്രയേൽ പിന്മാറാനുള്ള നീക്കം തകൃതിയായി നടത്തുകയായിരുന്നു. അവസാനം ബന്ധികളുടെ പട്ടിക ഹമാസ് പുറത്ത് വിട്ടില്ലെന്ന കാരണം പറഞ്ഞ് വെടിനിര്‍ത്തല്‍ വൈകിപ്പിക്കുന്നതിനിടെയാണ് മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

എന്നാല്‍ ഇസ്രയേൽ ഇന്നും ഗാസയില്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ തുടങ്ങിയ ഇസ്രയേൽ അധിനിവേശം പലസ്തീനിനെ ആകെ നാമാവശേഷമാക്കി. യുദ്ധത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം അരലക്ഷത്തിനടുത്ത് ജീവനുകളാണ് പലസ്തീനികള്‍ക്ക് ബലി കൊടുക്കേണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്ദിരാഗാന്ധി രാജ്യത്തെ ജുഡീഷ്യറിയെ മുഴുവന്‍ തന്റെ അടിമയാക്കി: ബി.ജെ.പി എം.പി

  ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം...

തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാനത്തിന് വഴിവെക്കും; സംവിധാനത്തെ തുറന്നുകാട്ടുമെന്ന് രാഹുല്‍ ഗാന്ധി

ചിക്കാഗോ: പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാനത്തിന് വഴിവെക്കുമെന്ന് ലോക്‌സഭാ...

ലീവ് സറണ്ടര്‍: മുഖ്യമന്ത്രിക്ക് മറുപടി നല്‍കി മുന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ തങ്ങളോട്...