21
November, 2026

A News 365Times Venture

21
Saturday
November, 2026

A News 365Times Venture

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് ഇനി ഇഷ്ടമുള്ള നിറം; ബസുകളുടെ ഏകീകൃത വെള്ളനിറം പിന്‍വലിച്ച് ഹൈക്കോടതി

Date:

കൊച്ചി: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്കുള്ള ഏകീകൃത വെള്ളനിറം പിന്‍വലിച്ചു. മുന്‍ ഉത്തരവ് പിന്‍വലിച്ച സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് ബസുകള്‍ക്ക് ഏത് നിറം വേണമെങ്കിലും നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

പുതിയ തീരുമാനപ്രകാരം നിറം മാറ്റാന്‍ അനുവാദമുണ്ടെങ്കിലും, ബസിന്റെ ബോഡിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്സുകളോ എഴുത്തുകളോ പരസ്യങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃതമായി സ്ട്രിപ്പ് ലൈറ്റുകള്‍, ഹാലൊജന്‍ ലാമ്പുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. 2019ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

2022ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്.

എന്നാല്‍ ഈ നിയന്ത്രണത്തോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് ബസുകള്‍ക്ക് ഇത്തരം നിയന്ത്രണമില്ലാത്തത് കേരളത്തിലെ വാഹനങ്ങള്‍ക്ക് ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി.

ആയിരക്കണക്കിന് തൊഴിലാളികളെയും ഇത് ബാധിച്ചു. ഈ സാഹചര്യത്തില്‍ ഉടമകളുടെ തുടര്‍ച്ചയായ പരാതികള്‍ പരിഗണിച്ചാണ് നിറംമാറ്റം പുനപരിശോധിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

Content Highlight: High Court withdraws the mandate for a uniform white color for tourist buses

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related