28
February, 2026

A News 365Times Venture

28
Saturday
February, 2026

A News 365Times Venture

ബീഹാറില്‍ മത പരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണം; ശ്രദ്ധക്ഷണിക്കല്‍ പ്രമേയമവതരിപ്പിച്ച് ബി.ജെ.പി എം.എല്‍.എമാര്‍

Date:

ബീഹാറില്‍ മത പരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണം; ശ്രദ്ധക്ഷണിക്കല്‍ പ്രമേയമവതരിപ്പിച്ച് ബി.ജെ.പി എം.എല്‍.എമാര്‍

പാട്‌ന: നിര്‍ബന്ധിത മതപരിവര്‍ത്തനവും മിശ്ര വിവാഹവും തടയാന്‍ ബീഹാറില്‍ കര്‍ശനമായ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എല്‍.എമാര്‍.

നിയമസഭയുടെ അവസാന ദിവസമായിരുന്നു ഈ ആവശ്യമുന്നയിച്ച് ബി.ജെ.പി-എന്‍.ഡി.എ പ്രതിനിധികള്‍ രംഗത്തെത്തിയത്. ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേതിനു സമാനമായ നിയമം ബീഹാറിലും കൊണ്ടുവരണമെന്നതാണ് എം.എല്‍.എമാരുടെ ആവശ്യം.

മൈഥിലി താക്കൂര്‍, മിഥിലേഷ് തിവാരി, ജനക് സിങ്, സഞ്ജയ് കുമാര്‍ സിങ്, ബൈദ്യനാഥ് പ്രസാദ്, എന്നിവരുള്‍പ്പെടെ 18 എം.എല്‍.എമാര്‍ സ്പീക്കറോട് ആവശ്യമുന്നയിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനവും മിശ്ര വിവാഹവും നിരോധിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ സര്‍ക്കാര്‍ പുനപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ ബീഹാറിലും അത് നടപ്പിലാക്കുമെന്ന് സ്പീക്കര്‍ പ്രേം കുമാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലേതിന് സമാനമായി ഇത്തരം കേസുകളില്‍ 20 വര്‍ഷം വരെ തടവുള്‍പ്പടെയുള്ള കഠിനമായ ശിക്ഷകള്‍ നല്‍കണമെന്നതാണ് എം.എല്‍.എമാരുടെ ആവശ്യം.

ബക്‌സര്‍ ജില്ലയില്‍ ആയിരത്തിലധികം ദളിത് കുടുംബങ്ങള്‍ മതം മാറിയെന്ന് ബക്‌സറില്‍ നിന്നുള്ള ബിജെപി എം.എല്‍.എ മിഥിലേഷ് തിവാരി ആരോപിച്ചു. ഉത്തര്‍പ്രദേശിന് സമാനമായ ഒരു നിയമം സംസ്ഥാനം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതം മാറിയവര്‍ക്ക് സംവരണം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെതിരെയും സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlight: BJP MLAs move motion calling for law to be brought to stop religious conversion in Bihar




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യു.എ.ഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം;മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യു.എ.ഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സൗദി...