5
March, 2026

A News 365Times Venture

5
Thursday
March, 2026

A News 365Times Venture

നിങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നു, പക്ഷെ ആക്രമണമല്ലാതെ ഇറാന് മറ്റ് വഴിയില്ല; അയല്‍രാജ്യങ്ങളോട് പെസസ്‌കിയാന്‍

Date:



Iran US Conflict


നിങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നു, പക്ഷെ ആക്രമണമല്ലാതെ ഇറാന് മറ്റ് വഴിയില്ല; അയല്‍രാജ്യങ്ങളോട് പെസസ്‌കിയാന്‍

ടെഹ്‌റാന്‍: യു.എസിനെയും ഇസ്രഈലിനെയും എതിരിടാനായി ആക്രമണമല്ലാതെ ഇറാന് മറ്റ് വഴികളില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍.

നയതന്ത്രത്തിലൂടെ യുദ്ധം ഒഴിവാക്കാനായി ഇറാന്‍ശ്രമിച്ചിരുന്നു. എന്നാല്‍, യു.എസ്, ഇസ്രഈല്‍ ആക്രമണങ്ങള്‍ക്ക് നേരെ തിരിച്ചടിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും പെസസ്‌കിയാന്‍ അയല്‍ രാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങള്‍ നിങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നു. മേഖലയിലെ സുരക്ഷ കൂട്ടായ പരിശ്രമത്തിലൂടെ നേടിയെടുക്കണമെന്നാണ് ഇറാന്‍ വിശ്വസിക്കുന്നത്,’ പെസസ്‌കിയാന്‍ പറഞ്ഞു.

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചിരുന്നു. ടെലിഫോണിലൂടെയുള്ള ഈ സംഭാഷണത്തിന് പിന്നാലെയാണ് പെസസ്‌കിയാന്റെ പ്രസ്താവന.

ഇറാന് അയല്‍ക്കാരുമായി സൗഹൃദമില്ല. ഇറാന്റെ സമീപനം സംഘര്‍ഷം ലഘൂകരിക്കാനോ പരിഹരിക്കാനോ ഉള്ള നീക്കമല്ലെന്നും അയല്‍ രാജ്യങ്ങളെ ദ്രോഹിച്ച് അവരുടേതല്ലാത്ത ഒരു യുദ്ധത്തിലേക്ക് അവരെ വലിച്ചിഴയ്ക്കാനുള്ള ഉദ്ദേശമാണെന്നും ഖത്തര്‍ പ്രധാനമന്ത്രി ഇറാന്‍ വിദേശകാര്യമന്ത്രിയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധിക്കാന്‍ ഖത്തര്‍ അവകാശമുണ്ടെന്നും അല്‍താനി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇറാനെതിരെ ആക്രമണം രൂക്ഷമാക്കുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി. യുദ്ധം തുടങ്ങുന്നതേയുള്ളൂവെന്നും ഹെഗ്‌സെത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതിനിടെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രധാന സൈനിക താവളമായ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്രഈല്‍ അവകാശപ്പെട്ടു. ഇറാന്‍ സൈന്യത്തിന്റെ കമാന്‍ഡ് സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന സമുച്ചയമാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്രഈല്‍ സൈനിക വക്താവ് അവിചയ് അദ്രെയ് എക്‌സിലൂടെ പറഞ്ഞു.

ഐ.ആര്‍.ജി.സി, ഖുദ്‌സ് ഫോഴ്‌സ്, ബാസിജ്, ഇന്റലിജന്‍സ്, മിലിട്ടറി, മറ്റ് സുരക്ഷാ യൂണിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ആക്രമണ സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായും ഇസ്രഈല്‍ അവകാശപ്പെട്ടു.

ടെഹ്‌റാനില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ താമസക്കാര്‍ക്ക് ഇറാന്‍ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ തലസ്ഥാനത്ത് മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി മധ്യസ്ഥതയ്ക്ക് പ്രത്യേക ദൂതനെ അയക്കുമെന്ന് ചൈന അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ഫോണിലൂടെയുള്ള ചര്‍ച്ചകളിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വാഗ്ദാനം മുന്നോട്ട് വെച്ചത്.

Content Highlight: We respect your sovereignty, but Iran has no choice but to attack; Pezeshkian to neighboring countries

 




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുക്കിയത് യു.എസ് അന്തര്‍വാഹിനി: സ്ഥിരീകരിച്ച് യു.എസ്

വാഷിങ്ടണ്‍: ശ്രീലങ്കന്‍ തീരത്തിന് സമീപത്ത് വെച്ച് ഇറാന്റെ യുദ്ധക്കപ്പല്‍ മുക്കിയത് യു.എസ്...

ഇറാന്‍-യു.എസ് സംഘര്‍ഷം: പശ്ചിമേഷ്യയില്‍ നിന്നും 9000ത്തിലേറെ അമേരിക്കക്കാരെ ഒഴിപ്പിച്ചു: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷം തുടരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും 9000ത്തിലേറെ അമേരിക്കക്കാരെ...

ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിനുനേരെ ആക്രമണം; 32 പേരെ രക്ഷപ്പെടുത്തി

കൊളംബോ: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന് നേരെ ആക്രമണം. ആക്രമണത്തില്‍ 101...