25
June, 2026

A News 365Times Venture

25
Thursday
June, 2026

A News 365Times Venture

ട്രംപിനെ നിയന്ത്രിക്കാന്‍ ഇറാനും റഷ്യയും വൈദ്യുതകാന്തിക ആയുധങ്ങള്‍ ഉപയോഗിക്കുന്നു; വിചിത്ര വാദവുമായി ഇസ്രഈല്‍ ചാനല്‍

Date:



World News


ട്രംപിനെ നിയന്ത്രിക്കാന്‍ ഇറാനും റഷ്യയും വൈദ്യുതകാന്തിക ആയുധങ്ങള്‍ ഉപയോഗിക്കുന്നു; വിചിത്ര വാദവുമായി ഇസ്രഈല്‍ ചാനല്‍

ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നിയന്ത്രിക്കാനും സ്വാധീനിക്കാനുമായി റഷ്യയും ഇറാനും ചൈനയും ചേര്‍ന്ന് അത്യാധുനിക ‘വൈദ്യുതകാന്തിക ആയുധങ്ങള്‍’ (Electromagnetic Weapons) ഉപയോഗിക്കുന്നുണ്ടെന്ന വിചിത്ര വാദവുമായി പ്രശസ്ത ഇല്യൂഷനിസ്റ്റും സ്വയം പ്രഖ്യാപിത മനോനിയന്ത്രണ വിദഗ്ദ്ധനുമായ യൂറി ഗെല്ലര്‍.

ഇസ്രഈലിലെ പ്രമുഖ ടെലിവിഷന്‍ ചാനലായ ‘ചാനല്‍ 14’-ലെ ‘ഇസ്രഈല്‍ ദിസ് മോര്‍ണിങ്’ (Israel This Morning) എന്ന പരിപാടിയിലാണ് യൂറി ഗെല്ലറുടെ ഈ ‘അദ്ഭുതപ്പെടുത്തുന്ന’ അവകാശവാദം.

രാവിലെ 08:46-നും 08:48-നും ഇടയില്‍ തത്സമയം സംപ്രേഷണം ചെയ്ത ചര്‍ച്ചയിലാണ് റഷ്യയും ഇറാനും അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഗെല്ലര്‍ വിചിത്രമായ ആരോപണമുന്നയിച്ചത്.

ഇവര്‍ ട്രംപിന്റെ തലച്ചോറിലേക്ക് ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍ കടത്തിവിട്ടുവെന്നും ഇത് ഏതെങ്കിലും സയന്‍സ് ഫിക്ഷന്‍ സിനിമയിലെ കഥപോലെ തോന്നാമെങ്കിലും യാഥാര്‍ത്ഥ്യമാണെന്ന് ഗെല്ലര്‍ അവകാശപ്പെടുന്നു.

‘ഇത് കൃത്യമായി പറഞ്ഞാല്‍ ടെലിപ്പതിക് കഴിവുകളല്ല, മറിച്ച് വൈദ്യുതകാന്തിക കഴിവുകളാണ്. റഷ്യക്കാര്‍ക്കും കൊറിയക്കാര്‍ക്കും ഇറാനികള്‍ക്കും ഈ സാങ്കേതികവിദ്യയുണ്ട്. അവര്‍ ഈ ആയുധം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എന്റെ നിഗമനം.

അവര്‍ ഈ തരംഗങ്ങള്‍ അദ്ദേഹത്തിന്റെ (ട്രംപിന്റെ) തലച്ചോറിലേക്ക് കടത്തിവിട്ടിട്ടുണ്ട്. അദ്ദേഹം റഷ്യയിലോ ചൈനയിലോ ആയിരുന്നപ്പോള്‍ ഇത് സംഭവിച്ചിരിക്കാം. വാഷിങ്ടണിലെ ദിനചര്യകളില്‍ നിന്ന് പോലും അവര്‍ക്ക് ഈ ആയുധം പ്രയോഗിക്കാന്‍ കഴിയും,’ യൂറി ഗെല്ലര്‍ പറഞ്ഞു.

ചര്‍ച്ച നയിച്ച അവതാരക ട്രംപിനെ തിരികെ കൊണ്ടുവരാന്‍ ഗെല്ലറുടെ പക്കലുള്ള ടെലിപ്പതിക് അല്ലെങ്കില്‍ വൈദ്യുതകാന്തിക ആയുധങ്ങള്‍ ഉപയോഗിച്ചുകൂടേ എന്ന് ചോദിച്ചപ്പോഴാണ് കൂടുതല്‍ വിചിത്രമായ മറുപടി ഉണ്ടായത്.

ട്രംപിനെ പൂര്‍വസ്ഥിതിയിലാക്കാനുള്ള ദൗത്യം ചിലര്‍ തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും താന്‍ അതിനായി പ്രവര്‍ത്തിക്കുകയാണെന്നും ഗെല്ലര്‍ അവകാശപ്പെട്ടു.

ആരാണ് ഈ ദൗത്യം ഏല്‍പ്പിച്ചതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. എങ്കിലും, വളരെ പെട്ടെന്ന് തന്നെ ഡൊണാള്‍ഡ് ട്രംപില്‍ വലിയൊരു മാറ്റം ദൃശ്യമാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ട്രംപിന്റെ ഡെപ്യൂട്ടിമാരെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. വിറ്റ്‌കോഫ് ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ഖത്തറുമായുള്ള സാമ്പത്തിക താത്പര്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്ന് ഗെല്ലര്‍ ആരോപിച്ചു.

ഡൊണാള്‍ഡ് ട്രംപിന് ഒരു ‘ബോയിങ് 747’ വിമാനം സമ്മാനമായി ലഭിച്ചതിനെ ഗെല്ലര്‍ ശക്തമായി വിമര്‍ശിച്ചു.

അമേരിക്കന്‍ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ മുന്‍ തലവന്‍ സെനറ്റര്‍ ക്ലെയ്‌ബോണ്‍ പെല്ലും, പെന്റഗണ്‍, സി.ഐ.എ ഉദ്യോഗസ്ഥരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ വീട് സന്ദര്‍ശിച്ച സംഭവം ഗെല്ലര്‍ ഓര്‍ത്തെടുത്തു. അന്ന് താന്‍ സ്‌നേഹപൂര്‍വ്വം സമ്മാനിച്ച വെറും 4 ഡോളര്‍ വിലയുള്ള പ്ലാസ്റ്റിക് വാച്ച് പോലും, ഔദ്യോഗിക നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് അവര്‍ നിരസിക്കുകയാണുണ്ടായത്. ഈ മുന്‍കാല അനുഭവം ചൂണ്ടിക്കാണിച്ചാണ്, ഡൊണാള്‍ഡ് ട്രംപ് ഒരു ബോയിങ് 747 വിമാനം സമ്മാനമായി സ്വീകരിച്ചതിനെ ഗെല്ലര്‍ രൂക്ഷമായി വിമര്‍ശിച്ചത്.

 

Content Highlight: Iran and Russia are using electromagnetic weapons to control Trump; Israeli channel makes bizarre claim

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related