25
June, 2026

A News 365Times Venture

25
Thursday
June, 2026

A News 365Times Venture

ഹോര്‍മുസ് കടലിടുക്ക് ഇനി യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല; നിയന്ത്രണം ഇറാന്‍ ഏറ്റെടുക്കും- ഖാലിബാഫ്

Date:

ഹോര്‍മുസ് കടലിടുക്ക് ഇനി യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല; നിയന്ത്രണം ഇറാന്‍ ഏറ്റെടുക്കും: ഖാലിബാഫ്

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ഇനിയൊരിക്കലും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങി പോവില്ലെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഇറാനായിരിക്കും ഭരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ച് യു.എസുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയതോടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഹോര്‍മുസ് കടലിടുക്കിന്റെ ഭരണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ച് പോവില്ലെന്ന് എല്ലാവരും അറിയണം.

തീര്‍ച്ചയായും അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ പാലിക്കപ്പെടും, പക്ഷേ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ നിയന്ത്രിക്കും,’ ഇറാനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പരമോന്നത നേതാവ് മൊജ്തബ ഖാംനഇയുടെ നേതൃത്വത്തില്‍ നാം ഐക്യത്തോടെ തുടരണമെന്നും അദ്ദേഹത്തിന്റെ വാക്കും നിര്‍ദേശങ്ങളും അന്തിമമാണെന്ന് തിരിച്ചറിയണമെന്നും ഖാലിബാഫ് രാജ്യത്തോടായി പറഞ്ഞു.  യു.എസുമായി സ്വിറ്റ്‌സര്‍ലാന്റില്‍ നടന്ന ചര്‍ച്ചയെ ഒരു പോരാട്ട രീതിയെന്നും പോരാട്ടത്തിന്റെ തുടര്‍ച്ചയെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

‘ യുദ്ധകളത്തിന്റെ നേരിട്ടുള്ള തുടര്‍ച്ചയായിരുന്നു ഞങ്ങളുടെ സ്വിറ്റ്‌സര്‍ലാന്‍ഡ് യാത്ര. നമ്മുടെ സായുധ സേന ബഹുമാനത്തോടെയും ശക്തിയോടെയും ധൈര്യത്തോടെയും മികച്ച വിജയം നേടി. അടുത്ത ഘട്ടം നമ്മള്‍ കൊണ്ട് പോയത് ചര്‍ച്ചയിലൂടെയാണ്,’അദ്ദേഹം പറഞ്ഞു.

ഇറാന്റെ സമീപനം കഠിന ശക്തിയും മൃദുശക്തിയും സംയോജിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസ് നാവിക സേനാ ഉപരോധം നീക്കിയതും പ്രധാനപ്പെട്ട ഇളവുകള്‍ ഇറാന്‍ നേടിയതും സൈനിക ശക്തിയുടെ പിന്തുണയുള്ള നയതന്ത്രത്തിലൂടെയാണെന്നും ഖാലിബാഫ് പറഞ്ഞു.സൈനിക മാര്‍ഗങ്ങളിലൂടെ മാത്രമായിരുന്നുവെങ്കില്‍ ചെലവേറിയതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘യുദ്ധം അവസാനിപ്പിക്കുകയും ഉപരോധം നീക്കുകയും ചെയ്തത് സംഭാഷണങ്ങളിലൂടെയാണ്.

അതൊരു പോരാട്ട രീതിയെന്ന നിലയിലും യുദ്ധക്കളത്തിന്റെ ശക്തിയെ ആശ്രയിച്ചുകൊണ്ടുമാണ്,’ ഖാലിബാഫ് പറഞ്ഞു. ഇറാന്‍ അമേരിക്കയെ വിശ്വസിക്കുന്നില്ലെന്നും ഇറാനിയന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കരാറില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ അവിശ്വാസം മൂലം തന്നെയാണ് ഒപ്പുവെച്ച ഉടന്‍ തന്നെ യു.എസ് കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന നിര്‍ദിഷ്ട വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലെബനന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും ഉറപ്പാക്കാന്‍ ഇറാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: The Strait of Hormuz will not return to its pre-war status, Iran will take control: Qalibaf




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related