6
July, 2026

A News 365Times Venture

6
Monday
July, 2026

A News 365Times Venture

ജൂണില്‍ അല്‍-അഖ്‌സ പള്ളിയില്‍ ഇസ്രഈല്‍ സേന 26 തവണ അതിക്രമിച്ചു കയറി; ഇബ്രാഹിമി പള്ളിയില്‍ 84 തവണ ബാങ്ക് വിളി തടഞ്ഞു

Date:



World News


ജൂണില്‍ അല്‍-അഖ്‌സ പള്ളിയില്‍ ഇസ്രഈല്‍ സേന 26 തവണ അതിക്രമിച്ചു കയറി; ഇബ്രാഹിമി പള്ളിയില്‍ 84 തവണ ബാങ്ക് വിളി തടഞ്ഞു

 

ജെറുസലേം: ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇസ്രഈല്‍ സേന അല്‍-അഖ്‌സ പള്ളിയില്‍ 26 തവണ റെയ്ഡ് നടത്തിയതായി ഫലസ്തീന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം. കൂടാതെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലുള്ള ഇബ്രാഹിമി പള്ളിയില്‍ കഴിഞ്ഞ മാസം 84 തവണ ബാങ്ക് വിളി തടഞ്ഞതായും മന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇസ്രഈല്‍ പൊലീസിന്റെ സംരക്ഷണത്തില്‍ ഏകദേശം 4,212 ഇസ്രഈലി കുടിയേറ്റക്കാര്‍ മുഗ്റാബി ഗേറ്റ് വഴി പള്ളി കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. കുടിയേറ്റക്കാര്‍ പള്ളിക്കുള്ളില്‍ താല്‍മുദിക് ആചാരങ്ങളും കൂട്ടപ്രാര്‍ത്ഥനകളും നടത്തിയതായും, ഡോം ഓഫ് ദി റോക്കിന് മുന്നില്‍ ഇസ്രഈല്‍ സൈനികര്‍ക്കായി പ്രാര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്.

യെശിവത്ത് ഹര്‍ ഹബായിത് മതപാഠശാലാ തലവന്‍ റബ്ബി എലീഷ വുള്‍ഫ്സണും കുടിയേറ്റക്കാര്‍ക്കൊപ്പം പള്ളിയില്‍ പ്രവേശിച്ച് ആചാരങ്ങള്‍ നടത്തി.

വെള്ളിയാഴ്ചകളില്‍ ഉള്‍പ്പെടെ ഫലസ്തീനികളായ വിശ്വാസികള്‍ക്ക് ഇസ്രഈല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനാ സമയങ്ങളില്‍ ഖിബ്ലി പ്രാര്‍ത്ഥനാ ഹാളിന് സമീപം സൈന്യം പ്രവേശിക്കുകയും പള്ളിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തു.

ഹെബ്രോണിലെ ഇബ്രാഹിമി പള്ളിയില്‍ ജൂണ്‍ മാസത്തില്‍ 950 ഇസ്രഈല്‍ സൈനികര്‍ അതിക്രമിച്ചു കയറിയതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പള്ളിയുടെ കിഴക്കേ കവാടം ഇസ്രഈല്‍ അധികൃതര്‍ അടച്ചിട്ടിരിക്കുകയാണ്.

2025ന്റെ തുടക്കം മുതല്‍ പള്ളിയുടെ ജനാലകള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ചിരിക്കുകയാണെന്നും, ഗേറ്റ് നമ്പര്‍ 7 വഴി മന്ത്രാലയ ജീവനക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൂടാതെ, ഔഖാഫ് മന്ത്രാലയവുമായോ ഹെബ്രോണ്‍ മുനിസിപ്പാലിറ്റിയുമായോ കൂടിയാലോചിക്കാതെ പള്ളിയുടെ നടുമുറ്റത്ത് മേല്‍ക്കൂര സ്ഥാപിക്കാനും ഇസ്രഈല്‍ ശ്രമിച്ചു.

പള്ളി ഡയറക്ടറെയും കസ്റ്റോഡിയന്‍ തലവനെയും ഇസ്രഈല്‍ സേന അറസ്റ്റ് ചെയ്യുകയും 12 ദിവസത്തേക്ക് സ്ഥലത്തുനിന്ന് വിലക്കുകയും ചെയ്തു.

റാമല്ലയ്ക്ക് വടക്കുള്ള ജല്‍ജുലിയ, മസാരി അല്‍-നുബാനി എന്നീ പട്ടണങ്ങളിലെ രണ്ട് പള്ളികള്‍ക്ക് തീയിട്ടു.

ഹെബ്രോണിലെ റാസ് പള്ളിയില്‍ ഇസ്രഈല്‍ പതാകകള്‍ ഉയര്‍ത്തുകയും ഉച്ചഭാഷിണിയിലൂടെ ഹീബ്രു പാട്ടുകള്‍ കേള്‍പ്പിക്കുകയും ചെയ്ത ഇസ്രഈലി ഗ്രൂപ്പുകള്‍ വിശ്വാസികളെ പള്ളിയില്‍ പ്രവേശിക്കാനും അനുവദിച്ചില്ല.

ഇസ്‌ലാമിക പുണ്യസ്ഥലങ്ങളുടെ ചരിത്രപരവും നിയമപരവുമായ പദവി സംരക്ഷിക്കുന്നതിനും ഇസ്രഈലിന്റെ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും അടിയന്തരമായി ഇടപെടണമെന്ന് ഫലസ്തീന്‍ ഔഖാഫ് മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു.

 

Content Highlight:  Palestinian ministry says Israeli forces raided Al-Aqsa Mosque 26 times in June

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യു.എസുമായി ഇറാന്‍ സമാധാനത്തിലല്ല; ധാരണാപത്രം നടപ്പാക്കുന്നത് പ്രയാസമെങ്കിലും അസാധ്യമല്ലെന്ന് ഖാലിഭാഫ്

ടെഹ്‌റാന്‍: ഇറാന്‍-യു.എസ് ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് പ്രയാസകരമാണെങ്കിലും അസാധ്യമല്ലെന്ന് ഇറാന്‍...