6
July, 2026

A News 365Times Venture

6
Monday
July, 2026

A News 365Times Venture

അധികാരത്തിലുള്ളത് ഹിന്ദുക്കളെ കൊള്ളയടിക്കുന്നവര്‍; രാമക്ഷേത്ര തട്ടിപ്പില്‍ കേന്ദ്രത്തിനെതിരെ ഉദ്ധവ് താക്കറെ

Date:



World


‘അധികാരത്തിലുള്ളത് ഹിന്ദുക്കളെ കൊള്ളയടിക്കുന്നവര്‍’; രാമക്ഷേത്ര തട്ടിപ്പില്‍ കേന്ദ്രത്തിനെതിരെ ഉദ്ധവ് താക്കറെ

മുംബൈ: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ വീണ്ടും വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ. ഹിന്ദുക്കളെ കൊള്ളയടിക്കുന്നവരാണ് അധികാരത്തിലിരിക്കുന്നതെന്ന് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെക്കുറിച്ച് ഉദ്ധവ് പറഞ്ഞു.

രാമക്ഷേത്ര തട്ടിപ്പിനെതിരെ മുംബൈയില്‍ സംഘടിപ്പിച്ച ‘രാം രക്ഷ’ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ്. രാമക്ഷേത്ര തട്ടിപ്പ് കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ശിവസേന നേതാവ് ആവശ്യപ്പെട്ടു.

‘ഹിന്ദുക്കളെ കൊള്ളയടിക്കുന്നവര്‍ അധികാരത്തിലിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു കൊള്ളക്കാരനോട് അയാളുടെ കൊള്ളയില്‍ അന്വേഷണം നടത്താന്‍ പറയാന്‍ പറ്റില്ല. അന്വേഷണം നിഷ്പക്ഷമായി നടത്തേണ്ടതാണ്,’ എന്നും ഉദ്ധവ് പറഞ്ഞു.

‘അവര്‍ പറഞ്ഞത് അയോധ്യ ട്രെയിലറാണെന്നും കാശിയും മഥുരയും വരാനിരിക്കുന്നു എന്നുമാണ്. അവിടെയും അവര്‍ കൊള്ള നടത്തുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു,’ എന്നും താക്കറെ പറഞ്ഞു.

ഇതിന് മുമ്പും ഉദ്ധവ് താക്കറെ ഈ വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ചിരുന്നു. അയോധ്യ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളില്‍ തട്ടിപ്പ് നടത്തിയത് മറയ്ക്കാനായി ബി.ജെ.പി ഹിന്ദുക്കളുടെ മത വികാരം ചൂഷണം ചെയ്യുകയാണെന്ന് രണ്ടാഴ്ച മുമ്പ് മഹാരാഷ്ട്രയിലെ യാവത്മാലില്‍ ഒരു റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

‘ബി.ജെ.പി മുക്ത രാമനെയാണ് വേണ്ടതെന്നും അന്ന് താക്കറെ പറഞ്ഞിരുന്നു. ‘ബി.ജെ.പി മുക്ത രാമന്’ വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ‘ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുന്ന ബി.ജെ.പിയുടെ ഹിന്ദുത്വത്തിനെ ഞങ്ങള്‍ തള്ളിക്കളയുകയാണ്. ഞങ്ങള്‍ക്ക് വേണ്ടത് ബി.ജെ.പി മുക്ത രാമനെയാണ്. അതിനായുള്ള പ്രതിഷേധങ്ങള്‍ക്ക് ശിവസേന നേതൃത്വം നല്‍കും,’ എന്നായിരുന്നു ഉദ്ധവിന്റെ പ്രസ്താവന.

ഹിന്ദുക്കളെ അവരുടെ വൈകാരികതകൊണ്ട് കളിച്ച് വഞ്ചിക്കുകയാണ്. മറ്റു പാര്‍ട്ടികളെ പിളര്‍ത്താനുള്ള എന്‍ജിനീയറിങ് നടത്തുകയാണ് ബി.ജെ.പി. അതിലൂടെ പൊതുവിഷയങ്ങളില്‍ നിന്ന് ബി.ജെ.പി ശ്രദ്ധ തിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ നിലവില്‍ എട്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. അനുകല്‍പ് മിശ്ര, ലവകുഷ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കര്‍ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ, രാംശങ്കര്‍ യാദവ് എന്ന ടിന്നു യാദവ് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരെ മാത്രം പ്രതികളാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും.

തട്ടിപ്പില്‍ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായും ട്രസ്റ്റിയായിരുന്ന അനില്‍ മിശ്രയും അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണ വിധേയരായ റായും മിശ്രയും കഴിഞ്ഞ വെള്ളിയാഴ്ച രാജി അവരുടെ സ്ഥാനങ്ങള്‍ രാജി വെക്കുകയും ചെയ്തിരുന്നു. ചമ്പത്ത് റായുടെ സഹായിയാണ് തട്ടിപ്പില്‍ അറസ്റ്റിലായ രാംശങ്കര്‍ യാദവ് എന്ന ടിന്നു യാദവ്. ടിന്നു യാദവ് അടക്കമുള്ളവരുടെ അറസ്റ്റിന് പിന്നാലെയായിരുന്നു ചമ്പത്ത് റായുടെ രാജി.

കേസിലെ എഫ്.ഐ.ആറിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തിരുന്നു. എഫ്.ഐ.ആറില്‍ ചമ്പത്ത് റായ് അടക്കമുള്ള ഉന്നതരെ പൊലീസ് ഒഴിവാക്കിയെന്നും ഇവരെ ഭരണ കക്ഷിയായ ബി.ജെ.പി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

Content Highlight:  ‘Those looting Hindus are in power’: Uddhav targets BJP over Ayodhya donation row




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യു.എസുമായി ഇറാന്‍ സമാധാനത്തിലല്ല; ധാരണാപത്രം നടപ്പാക്കുന്നത് പ്രയാസമെങ്കിലും അസാധ്യമല്ലെന്ന് ഖാലിഭാഫ്

ടെഹ്‌റാന്‍: ഇറാന്‍-യു.എസ് ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് പ്രയാസകരമാണെങ്കിലും അസാധ്യമല്ലെന്ന് ഇറാന്‍...