6
July, 2026

A News 365Times Venture

6
Monday
July, 2026

A News 365Times Venture

ഖാംനഇയുടെ സംസ്‌കാര ചടങ്ങ്- അഭ്യൂഹങ്ങളുയര്‍ത്തി മുജ്തബയുടെ അസാന്നിധ്യം

Date:



World


ഖാംനഇയുടെ സംസ്‌കാര ചടങ്ങ്: അഭ്യൂഹങ്ങളുയര്‍ത്തി മുജ്തബയുടെ അസാന്നിധ്യം

തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ മകനും നിലവിലെ ഇറാന്‍ പരമോന്നത നേതാവാവുമായ മുജ്തബ അലി ഖാംനഇയുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് അഭ്യൂഹങ്ങളുമായി മാധ്യമങ്ങള്‍. സംസ്‌കാര ചടങ്ങുകളുടെ രണ്ടാം ദിനമായ ഇന്ന് ടെഹ്‌റാനിലെ ഇംമാം ഖൊമെയ്‌നി ഗ്രാന്‍ഡ് മൊസല്ല മത സമുച്ഛയത്തില്‍ ഖാംനഇയുടെ മറ്റ് മൂന്ന് ആണ്‍മക്കള്‍ എത്തിയെങ്കിലും മുജ്തബ എത്തിച്ചേരാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

മറ്റ് മൂന്ന് ആണ്‍മക്കളും ചടങ്ങിനെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുജ്തബയുടെ ഒരു ദൃശ്യവും ഇത്തരത്തില്‍ പുറത്ത് വന്നിട്ടില്ല.

നിലവില്‍ ഗ്രാഗാന്‍ഡ് മൊസല്ല മത സമുച്ഛയത്തില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ് ആയത്തുല്ല അലി ഖാംനഇയുടെ മൃതദേഹം. മറ്റ് മക്കളായ മൊസ്തഫ, മെയിസം, മസൂദ് എന്നിവരും മറ്റ് കുടുംബാംഗങ്ങളും ഗ്രാന്‍ഡ് മൊസല്ലയിലെ ചടങ്ങുകളില്‍ പങ്കാളികളായിരുന്നു.

ഫെബ്രുവരി 28നായിരുന്നു ഇസ്രഈല്‍ ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടത്. ഖാംനഇക്ക് പുറമെ അദ്ദേഹത്തിന്റെ മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, 14 മാസം പ്രായമുള്ള കൊച്ചുമകള്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ സംസ്‌കാര ചടങ്ങുകളും ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്കൊപ്പമാണ് നടത്തുന്നത്.

ഫെബ്രുവരി 28ലെ ആക്രമണത്തില്‍ മുജ്തബയ്ക്കും പരിക്കേറ്റ് അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനാലാണ് ഇപ്പോള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്ന്. മുജ്തബയുടെ മുഖത്തിനും കാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടും ഇത്തരം അഭ്യൂഹങ്ങള്‍ ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രഈല്‍ മൊജ്തബയെ വധിക്കാന്‍ സാധ്യതയുള്ളതിനാലാണ് അദ്ദേഹം ഗാന്‍ഡ് മൊസല്ല സമുച്ഛയത്തില്‍ എത്തിച്ചേരാത്തതെന്നാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു അഭ്യൂഹം. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല. ഇറാന്‍ മാ്ധ്യമങ്ങളിലും മുജ്തബയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്ല.

ഗ്രാന്‍ഡ് മൊസല്ലയിലെ ചടങ്ങുകളില്‍ ഇന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് എന്നിവര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ഇന്നലെയും ഇന്നുമായാണ് ടെഹ്‌റാനിലെ പൊതു ദര്‍ശനം. നാളെ ഖാംനഇയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ടെഹ്‌റാനില്‍ നടക്കും.

ഈ മാസം ഒമ്പത് വരെ ഇറാനിലെ വിവിധ നഗരങ്ങളിലായി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. തിങ്കളാഴ്ച മൃതദേഹം ഖോം നഗരത്തിലെത്തിക്കും. നജഫ്, കര്‍ബല നഗരങ്ങളിലും ചടങ്ങുകളുണ്ടാവും. മഷാദ് നഗരത്തിലെ റേസ മസ്ജിദിലെ ഖബര്‍സ്ഥാനിലാണ് മൃതദേഹം സംസ്‌കരിക്കുക.

Content Highlight: Absence of Mojtaba Khamnei In Funeral of Khamnei




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യു.എസുമായി ഇറാന്‍ സമാധാനത്തിലല്ല; ധാരണാപത്രം നടപ്പാക്കുന്നത് പ്രയാസമെങ്കിലും അസാധ്യമല്ലെന്ന് ഖാലിഭാഫ്

ടെഹ്‌റാന്‍: ഇറാന്‍-യു.എസ് ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് പ്രയാസകരമാണെങ്കിലും അസാധ്യമല്ലെന്ന് ഇറാന്‍...