9
July, 2026

A News 365Times Venture

9
Thursday
July, 2026

A News 365Times Venture

യു.എന്നില്‍ ക്യൂബയെ 136 രാജ്യങ്ങള്‍ പിന്തുണച്ചത് യു.എസിന്റെ ഭീഷണിയുടെ നയത്തെ പിന്തുണക്കുന്നില്ലെന്നതിന്റെ തെളിവെന്ന് ചൈന

Date:



World


യു.എന്നില്‍ ക്യൂബയെ 136 രാജ്യങ്ങള്‍ പിന്തുണച്ചത് യു.എസിന്റെ ഭീഷണിയുടെ നയത്തെ പിന്തുണക്കുന്നില്ലെന്നതിന്റെ തെളിവെന്ന് ചൈന

ബെയ്ജിങ്ങ്: യു.എസ് ഉപരോധത്തിനെതിരെ യു.എന്‍ പൊതു സഭയില്‍ ഭൂരിപക്ഷം അംഗരാജ്യങ്ങളും വോട്ട് ചെയ്തത് ആരും യു.എസിന്റെ ഭീഷണിയുടെ നയത്തെ പിന്തുണക്കുന്നില്ലെന്നതിന്റെ തെളിവാണെന്ന് ചൈന. ചൊവ്വാഴ്ചയാണ് യു.എന്‍ പൊതുസഭയില്‍ ക്യൂബക്കെതിരായ യു.എസ് ഉപരോധം ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ 136 രാജ്യങ്ങള്‍ ക്യൂബയെ പിന്തുണച്ചപ്പോള്‍ ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് യു.എസിനെ പിന്തുണച്ചത്.

യു.എസിന്റെ ഏകപക്ഷീയമായതും ഭീഷണിപ്പെടുത്തുന്ന തരത്തിലുമുള്ള നീക്കങ്ങള്‍ക്ക് ഒരു പിന്തുണയും ലഭിക്കില്ലെന്ന് യു.എന്നിലെ വോട്ടെടുപ്പ് തെളിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിങ് ബെയ്ജിങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

‘കഴിഞ്ഞ 60 വര്‍ഷത്തിനിടെ ക്യൂബക്കെതിരെ യു.എസ് ചുമത്തിയത് ക്രൂരമായ വിലക്കുകളും നിയമവിരുദ്ധമായ ഉപരോധങ്ങളുമാണ്. ഈ നടപടികള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി യു.എസ് കടുപ്പിച്ചതും അത് കാരണം ക്യൂബ ഊര്‍ജ പ്രതിസന്ധിയിലേക്ക് പോയതും അവസ്ഥകളെ കൂടുതല്‍ വഷളാക്കുന്നു,’ മാവോ നിങ് പറഞ്ഞു.

യു.എന്‍ നിയമങ്ങളെ ഗുരുതരമായി ലംഘിക്കുന്നതാണ് യു.എസിന്റെ ഉപരോധമെന്നും അവര്‍ പറഞ്ഞു. നിലനിന്ന് പോകാനുള്ള ക്യൂബയുടെ അവകാശത്തെ തന്നെ ഇത് ബാധിക്കുന്നു. ക്യൂബന്‍ ജനതയെ ഈ ഉപരോധം ദുരിതത്തിലേക്ക് നയിച്ചുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.

തങ്ങള്‍ക്കെതിരായ യു.എസ് ഉപരോധത്തെ യു.എന്‍ പൊതുസഭയില്‍ ക്യൂബ അപലപിച്ചിരുന്നു. ഒരു ജനതക്ക് നേര്‍ക്കുള്ള കൂട്ടായ ശിക്ഷയാണ് തങ്ങള്‍ക്കെതിരായ യു.എസിന്റെ ഉപരോധമെന്നും ചൊവ്വാഴ്ച ഈ വിഷയത്തിലെ ചര്‍ച്ചയില്‍ ക്യൂബ അഭിപ്രായപ്പെട്ടിരുന്നു.

‘യു.എസ് സര്‍ക്കാര്‍ ക്യൂബക്കെതിരെ നടത്തുന്നത് പരമ്പരാഗതമല്ലാത്ത തരത്തിലുള്ള യുദ്ധമാണ്. അത് ഏഴ് പതിറ്റാണ്ടിലധികം നീണ്ടു. കഴിഞ്ഞ ഏഴ് മാസമായി അത് കൂടുതല്‍ ക്രൂരവും നിഷ്‌കരുണവുമായി മാറി,’ എന്ന് ക്യൂബ വിദേശ കാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു.

യു.എസ് സഖ്യകക്ഷികളായിരുന്ന രാജ്യങ്ങള്‍ അടക്കം ചൊവ്വാഴ്ചത്തെ വോട്ടെടുപ്പില്‍ ക്യൂബക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. 30 രാജ്യങ്ങള്‍ അന്ന് വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തു.

ക്യൂബക്കെതിരെ ഈ വര്‍ഷം ജനുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ ഉപരോധ നടപടികള്‍ ചുമത്തിയിരുന്നു. ജനുവരിയില്‍ ട്രംപ് ഭരണകൂടം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി നാടുകടത്തിയതിന് ശേഷമായിരുന്നു യു.എസ് ക്യൂബക്കെതിരായ നടപടികളിലേക്ക് തിരിഞ്ഞത്.

Content Highlight: UN vote to debate US sanctions on Cuba shows lack of support for ‘bullying’: China




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related