21
July, 2026

A News 365Times Venture

21
Tuesday
July, 2026

A News 365Times Venture

അവന്‍ ഫുട്‌ബോളിനെ സ്‌നേഹിച്ചിരുന്നു; വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ട 17കാരന്‍ ഫുട്‌ബോളര്‍ക്ക് ഫലസ്തീന്റെ യാത്രാമൊഴി

Date:

അവന്‍ ഫുട്‌ബോളിനെ സ്‌നേഹിച്ചിരുന്നു; വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ട 17കാരന്‍ ഫുട്‌ബോളര്‍ക്ക് ഫലസ്തീന്റെ യാത്രാമൊഴി

ജെറുസലേം: വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 17കാരനായ ഫുട്‌ബോളര്‍ ഫാദി ഹംദല്ല അല്‍-നസാന് ഫലസ്തീന്റെ യാത്രാമൊഴി.

ഈ മാസം 11നായിരുന്നു ഫാദിയുടെ തുടയില്‍ വെടിയേറ്റത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാദി ഇന്നലെ മരണപ്പെടുകയായിരുന്നുവെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

ഫലസ്തീന്‍ ദേശീയ യൂത്ത് ഫുട്‌ബോള്‍ ടീം അംഗമായിരുന്നു ഫാദി. അല്‍ മുഖയിര്‍ ക്ലബ്ബിന് വേണ്ടിയും ഫാദി കളിച്ചിരുന്നു.

റമല്ലയിലെ ഫലസ്തീന്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം സ്വദേശമായ അല്‍ മഖയിറിലേക്ക് എത്തിച്ചത്. നിരവധി പേര്‍ കറുത്ത വസ്ത്രവും ധരിച്ച് വിലാപയാത്രയില്‍ പങ്കാളികളായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 11ന് ഇസ്രഈലി കുടിയേറ്റക്കാരും സൈനികരും അല്‍ മുഘയ്യിര്‍ ഗ്രാമത്തില്‍ മുഹമ്മദ് അബു അലിയ എന്നയാളുടെ വീടിനു നേര്‍ക്ക് നടത്തിയ ആക്രമണത്തിനിടെയാണ് ഫാദിക്ക് നേര്‍ക്ക് വെടിവെപ്പുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വെടിവെപ്പില്‍ ഫാദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കാല്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.

‘അവന്‍ ഫുട്‌ബോളിനെ സ്‌നേഹിച്ചിരുന്നു’വെന്ന് ഹാദിയുടെ പിതാവ് ഹംദല്ല അല്‍ നസന്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. അന്ന് ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കരയുന്നത് കേട്ടാണ് തന്റെ മകന്‍ ആ സ്ഥലത്തെത്തിയതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

നല്ല കഴിവുള്ള വിദ്യാര്‍ത്ഥിയും ഫുട്‌ബോളറുമായിരുന്നു തന്റെ മകനെന്ന് ഹാദിയുടെ മാതാവ് പറഞ്ഞു. ഗ്രാമത്തിലെല്ലാവര്‍ക്കും തന്റെ മകനെ വലിയ ഇഷ്ടമായിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുത്തു.

‘അവന്‍ നല്ല ഒരു വിദ്യാര്‍ത്ഥിയായിരുന്നു. സ്‌പോര്‍ട്‌സിലും മികച്ച് നിന്നിരുന്നു. ഫുട്‌ബോള്‍ ക ളി ക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടിരുന്നു. എല്ലാവരും അവനെ സ്‌നേഹിച്ചിരുന്നു. ദൈവം അവനെ ഒരു രക്തസാക്ഷിയായി അംഗീകരിക്കട്ടെ’ ഹാദിയുടെ മാതാവ് പറഞ്ഞു.

ജൂലൈ 11ലെ ആക്രമണത്തില്‍ ഇസ്രഈലി സെനികരുടെ റബ്ബര്‍ ബുള്ളറ്റേറ്റ് രണ്ട് ഫലസ്തീന്‍കാര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. ഒരു പത്ത് വയസ്സുള്ള കുട്ടിയുടെ തലക്ക് അന്ന് സ്റ്റണ്‍ ഗ്രനേഡ് കൊണ്ട് പരിക്കേറ്റിരുന്നുവെന്നും പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഫാദിയുടെ മരണത്തോടെ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ഫലസ്തീന്‍ കായിക താരങ്ങളുടെ എണ്ണം 1013 ആയി ഉയര്‍ന്നുവെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഇതില്‍ 568 പേര്‍ ഫുട്‌ബോളര്‍മാരാണെന്നും അസോസിയേഷന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

2023 ഒക്ടോബര്‍ മുതല്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രഈള്‍ ആക്രമണങ്ങളില്‍ 243 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ ഓഫീസ് ഫോര്‍ ദ കോഡിഷേന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സിന്റെ (ഒ.സി.എച്ച്.എ) കണക്കുകള്‍ പറയുന്നത്. ആകെ 1111 പേര്‍ ഈ കാലയളവവില്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Content Highlight: Palestinian teenage footballer dies a week after Israeli settler attack

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related