17
August, 2026

A News 365Times Venture

17
Monday
August, 2026

A News 365Times Venture

ഹിന്ദുക്കൾ വരെ ബി.ജെ.പി യെ ഭയക്കുന്നു- രാജിവെക്കാനുള്ള കാരണം വ്യക്തമാക്കി ദേവൻ

Date:

ഹിന്ദുക്കൾ വരെ ബി.ജെ.പി യെ ഭയക്കുന്നു: രാജിവെക്കാനുള്ള കാരണം വ്യക്തമാക്കി ദേവൻ

തിരുവനന്തപുരം: ബി.ജെ.പി യിൽ നിന്നും രാജിവച്ചതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ദേവൻ. ബി.ജെ.പിയിൽ നിന്നും രാജിവെക്കാനുള്ള കാരണങ്ങൾ ഓരോന്നായി ദേവൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് സ്ഥാനമോഹങ്ങൾ ഇല്ലായിരുന്നുവെന്നും തനിക്ക് പ്രവർത്തിക്കാനുള്ള സ്പേസ് ലഭിക്കാത്തതാണ് രാജിവെക്കാൻ കാരണമെന്നും നടൻ പറയുന്നു.

തന്റെ രാജി അപ്രതീക്ഷിത തീരുമാനമായി ജനങ്ങൾക്ക് തോന്നാമെങ്കിലും കഴിഞ്ഞ ആറുമാസമായി വളരെ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് നടൻ ദേവൻ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ കേരളത്തിലെ ബി.ജെ.പി നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. താൻ സ്ഥാനമോഹിയായി ബി.ജെ.പിയിൽ വന്നതല്ലെന്നും, പാർട്ടിയുടെ ഏറ്റവും ഉയർന്ന നേതാക്കളിൽ നിന്നും നിരവധി ഉറപ്പുകൾ ലഭിച്ചാണ് എത്തിയതെന്നും എന്നാൽ ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘അതിലുപരി തനിക്ക് പ്രവർത്തിക്കാനുള്ള സ്പേസ് പാർട്ടി തന്നില്ല. സീറ്റുകളിൽ തനിക്ക് യാതൊരു താല്പര്യവുമില്ല. ഹിന്ദുക്കളിൽ വരെ ബി.ജെ.പിയെക്കുറിച്ച് ഭീതിയും ഭയവുമുണ്ട്. പാർട്ടി വൈസ് പ്രസിഡന്റുമാരോട് താൻ എന്താണ് ചെയ്യേണ്ടതെന്ന് പലതവണ ചോദിച്ചിട്ടും ഉത്തരം ലഭിച്ചില്ല.

ജനങ്ങൾക്ക് എന്നെ വിശ്വാസമാണ്, എന്നാൽ എന്റെ പൊളിറ്റിക്കൽ പാർട്ടിയിലോ ഞാൻ പ്രതിനിധീകരിക്കുന്ന ‘കേരള പീപ്പിൾസ് പാർട്ടി’യിലോ ജനങ്ങൾക്ക് വിശ്വാസമില്ല. പാർട്ടിയിൽ പ്രവർത്തിക്കാൻ സ്പേസ് കിട്ടാത്തതാണ് രാജിവെക്കാനുള്ള കാരണം. സീറ്റ് കിട്ടാത്തതുകൊണ്ടല്ല’ നടൻ പറഞ്ഞു.

2021-ൽ ദല്‍ഹിയിൽ വെച്ച് അമിത് ഷായുമായി നടന്ന മീറ്റിങ്ങിൽ, പാർട്ടി ലയിക്കാൻ തീരുമാനിച്ച ശേഷം ഏത് സീറ്റാണ് വേണ്ടതെന്ന് അമിത് ഷാ തന്നോട് ചോദിച്ചിരുന്നു. അന്ന് സീറ്റ് തനിക് വേണ്ടെന്നും പ്രവർത്തിക്കാനുള്ള അവസരമാണ് വേണ്ടതെന്നുമാണ് താൻ പറഞ്ഞതെന്ന് ദേവൻ പറഞ്ഞു.

താൻ പ്രതിനിധീകരിക്കുന്ന പാർട്ടി അധികാരത്തിൽ വരണമെന്നതാണ് തന്റെ ആഗ്രഹം, എന്നാൽ അതിനായി തനിക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കണം. രാജിവെക്കുന്ന കാര്യം സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചിട്ടില്ലെന്നും താൻ ഒരു രാഷ്ട്രീയ നേതാവിനും വിധേയപ്പെടാറില്ലെന്നും നടൻ ദേവൻ കൂട്ടിച്ചേർത്തു.

Content Highlight: Even Hindus fear the BJP: Devan clarifies reason for resignation




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related