27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

സി.ജെ.പി പ്രതിഷേധം; സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 36 കേസുകള്‍- സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍

Date:

സി.ജെ.പി പ്രതിഷേധം; സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 36 കേസുകള്‍: സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ കേരളത്തില്‍ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്താണെന്നും സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

പത്ത് കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി സിറ്റിയില്‍ 100 പേരെ പ്രതികളാക്കി ഒരു കേസാണ് രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂരില്‍ അഞ്ച് കേസും ആലപ്പുഴയില്‍ എട്ട് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമം കലാപ ശ്രമം , വഴി തടസപ്പെടുത്തല്‍, നിയമവിരുദ്ധമായ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് മാത്രമേ കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നും സമരത്തില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. സി.ജെ.പി പ്രതിഷേധങ്ങളിലെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഹരജിയിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Content Highlights: CJP Protest: 36 cases registered in the state; Government submits report to Supreme Court.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കെ.പി.സി.സി നിര്‍ജീവം; സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി പി.എം നിയാസ്

  തിരുവനന്തപുരം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെതിരെ വിമര്‍ശനവുമായി ജനറല്‍...

ഗോത്രവര്‍ഗങ്ങളെ കോണ്‍ഗ്രസ് കാണുന്നത് വോട്ട്ബാങ്ക് പോലെ; ആരെങ്കിലും അവരെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രം: ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍: കോണ്‍ഗ്രസ് ഗോത്രവിഭാഗങ്ങളെ വോട്ട് ബാങ്ക് പോലെയാണ് കാണുന്നതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി...

നേപ്പാളിലെ മിന്നല്‍ പ്രളയം: 95 പേരുടെ മരണം സ്ഥിരീകരിച്ചു; കാണാതായവരില്‍ 105 ഇന്ത്യക്കാര്‍

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95  പേരുടെ മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍...