3
September, 2026

A News 365Times Venture

3
Thursday
September, 2026

A News 365Times Venture

വിവാഹത്തിന് മുമ്പ് എച്ച്.ഐ.വി ടെസ്റ്റ് നടത്തണം; വിവാദ പ്രസ്താവനയുമായി മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി

Date:

കൊച്ചി: വിവാഹത്തിന് മുമ്പ് എച്ച്.ഐ.വി ടെസ്റ്റ് നടത്തണമെന്ന ആഹ്വാനവുമായി മാര്‍ത്തോമ വൈദിക ട്രസ്റ്റി ഡോ. കെ. തോമസ്. തിരുവനന്തപുരത്ത് നടന്ന മാര്‍ത്തോമ സഭ കുടുംബ സംഗമത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കര്‍ണാടക സര്‍ക്കാര്‍ എല്ലാ ക്യാമ്പസുകളിലും എച്ച്.ഐ.വി ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും അത് പോലെ മാര്‍ത്തോമ സഭയില്‍ വിവാഹങ്ങള്‍ക്ക് മുമ്പ് എച്ച്.ഐ.വി ടെസ്റ്റ് നടത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ എല്ലാ ക്യാപസുകളിലും എച്ച്.ഐ.വി ടെസ്റ്റുകള്‍ നടത്തുകയാണ്. മാര്‍ത്തോമ്മാ സഭയില്‍ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരത്തിലുള്ള ടെസ്റ്റുകള്‍ക്ക് വിധേയമായതിന് ശേഷം മാത്രമേ നടത്താവൂ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍,’ വൈദികന്‍ പറഞ്ഞു.

വിവാഹത്തിനായി ഇന്ന് കൊണ്ടുവരുന്ന ശരീരങ്ങള്‍ അത്ര പറ്റിയതല്ലെന്നും മക്കള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ മാതാപിതാക്കളോടായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

ഇദ്ദേഹത്തിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്.സഭയിലെ തന്നെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്ത് വന്നത്.

Content Highlight: HIV test should be conducted before marriage; Mar Thoma Church Clergy Trustee makes controversial statement.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related