1
October, 2026

A News 365Times Venture

1
Thursday
October, 2026

A News 365Times Venture

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ഹൂതി ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് സൗദി കിരീടാവകാശി

Date:

റിയാദ്: ഹൂതി സായുധ സംഘത്തിൽ നിന്നുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.

‘യെമൻ അരാജകത്വവും നാശവുമാണ് തെരഞ്ഞെടുത്തതെന്നും ഇത് യെമനിലെ ജനങ്ങൾക്കും മേഖലയ്ക്കും ഭീഷണിയാണെന്നും’ അദ്ദേഹം പറഞ്ഞു.

സൗദി ശൂറാ കൗൺസിലിന്റെ ഒമ്പതാം സെഷന്റെ മൂന്നാം വർഷത്തെ ഉദ്ഘാടന ചടങ്ങിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന് വേണ്ടി ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സുരക്ഷയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏത് ഭീഷണിക്കും ആക്രമണത്തിനും ശക്തമായ മറുപടി നൽകാൻ സൗദി അറേബ്യ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റിൽ തുർക്കിയെ, പാകിസ്ഥാൻ എന്നിവരുമായി ഒപ്പുവെച്ച ത്രികക്ഷി മക്ക സംയുക്ത പ്രതിരോധ കരാറിനെ പരാമർശിച്ചുകൊണ്ട്, പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്താനും സംഘർഷങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കാനുമുള്ള സൗദി നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ സഖ്യം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതിൽ തെല്ലും വിട്ടുവീഴ്ച ചെയ്യാതെ തന്നെ സംഘർഷങ്ങൾ ലഘൂകരിക്കാനും നയതന്ത്ര പരിഹാരങ്ങൾക്ക് പിന്തുണ നൽകാനും സാധ്യമായ എല്ലാ ശ്രമങ്ങളും സൗദി അറേബ്യ നടത്തുന്നുണ്ടെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.

ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള ചെങ്കടലിലെ കപ്പലുകളെ ഹൂതികൾ ലക്ഷ്യമിടുന്നതിനെക്കുറിച്ചും സംസാരിച്ച അദ്ദേഹം, അന്താരാഷ്ട്ര ജലപാതകളെ രാഷ്ട്രീയമോ സാമ്പത്തികമോ ആയ സമ്മർദ തന്ത്രമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.

അന്താരാഷ്ട്ര ജലപാതകളിൽ പൊതുവായ താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ‘ബഹുരാഷ്ട്ര പ്രതിരോധ സമുദ്ര സഖ്യം’ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹൂതികൾ അടുത്തിടെ സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച, പടിഞ്ഞാറൻ സൗദിയിലെ തായിഫ്, ചെങ്കടൽ തീരത്തെ യാൻബു തുറമുഖം എന്നിവയെ ലക്ഷ്യമിട്ട് എത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദി വ്യക്തമാക്കിയിരുന്നു.

തലസ്ഥാനമായ റിയാദിലെ അതീവ സുരക്ഷാ മേഖലയും യാൻബുവിലെ സൗദി അരാംകോ കേന്ദ്രങ്ങളും തങ്ങൾ ആക്രമിച്ചതായി ഹൂതികളും അവകാശപ്പെട്ടിരുന്നു. ഹൂതികൾ സൗദിക്കെതിരെയുള്ള ആക്രമണം തുടർന്നാൽ, പരസ്പര പ്രതിരോധ കരാർ പ്രകാരം സാധ്യമായ എല്ലാ സഹായങ്ങളും സൗദി അറേബ്യയ്ക്ക് ലഭ്യമാക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

Content Highlight:No compromise on security; Saudi Crown Prince vows a strong response to Houthi attacks.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related