1
October, 2026

A News 365Times Venture

1
Thursday
October, 2026

A News 365Times Venture

തിരുവനന്തപുരത്തെ സംഘര്‍ഷം; സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്.എഫ്.ഐ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. നാളെ (ഒക്ടോബര്‍ ഒന്ന്, വ്യാഴം) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് സംഘടന അറിയിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ള നിരവധി സഖാക്കള്‍ക്കെതിരെ തിരുവനന്തപുരത്ത് പോലീസ് യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്നും സംഘടന വ്യക്തമാക്കി.

തിരുവനന്തപുരത്ത് എസ്.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.  യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപമായിരുന്നു സംഘര്‍ഷം. ഇതിന് പിന്നാലെ ഹോസ്റ്റലില്‍ കയറി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിനടുത്തെത്തിയപ്പോള്‍ മാര്‍ച്ചിന് നേര്‍ക്ക് കല്ലേറുണ്ടായതായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നും അവര്‍ പറയുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പ്രവര്‍ത്തര്‍ ഹോസ്റ്റല്‍ വളപ്പിലേയ്ക്ക് പന്തം എറിഞ്ഞതായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. കാമ്പസില്‍ കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.

അതേസമയം, പൊലീസ് ഏകപക്ഷീയമായി ഹോസ്റ്റലില്‍ കടന്ന് കയറി ലാത്തിച്ചാര്‍ജ്ജെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ തലയ്ക്ക് ഉള്‍പ്പെടെ അടിച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സജ്ജീവ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

പൊലീസ് ലാത്തിച്ചാര്‍ജിനെതിരെ നടപടി വേണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് എസ്.എഫ്.ഐയുടെ പഠിപ്പ് മുടക്ക്. പൊലീസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയതായി സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞിരുന്നു.

Content Highlight: SFI Strike Announced for October 1

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related