10
October, 2026

A News 365Times Venture

10
Saturday
October, 2026

A News 365Times Venture

ഡിയര്‍ പ്രൈംമിനിസ്റ്റര്‍ അംബാനി; ഇന്ത്യയില്‍ യഥാര്‍ത്ഥ ബോസ് നിങ്ങളാണ് മനസിലാക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു; പ്രകോപനം ആവര്‍ത്തിച്ച് ഇലോണ്‍ മസ്‌ക്ക്

Date:

വാഷിങ്ടണ്‍: വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ഇലോണ്‍ മസ്‌ക്ക്. തന്റെ സ്റ്റാര്‍ ലിങ്ക് ഇന്റെനെറ്റ് സേവനം ഇന്ത്യയില്‍ നേരിടുന്ന തടസങ്ങളിലാണ് വീണ്ടും പോസ്റ്റുമായി ഇലോണ്‍ മസ്‌ക്ക് രംഗത്തെത്തിയിരിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി എന്ന് വിളിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്. നിങ്ങളാണ് ഇന്ത്യയില്‍ യഥാര്‍ത്ഥ ബോസ് എന്ന് മനസിലാക്കിയെന്നും ഇലോണ്‍ മസ്‌ക്ക് പറഞ്ഞു.

‘ പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി, ഇന്ത്യയുടെ യഥാര്‍ത്ഥ ബോസ് നിങ്ങളാണെന്ന് തിരിച്ചറിയാന്‍ വൈകിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാന്‍ സ്വഭാവികമായും നിങ്ങള്‍ ആഹ്രഹിക്കും. എങ്കിലും സ്റ്റാര്‍ ലിങ്കിന് മത്സരരംഗത്ത് വരാന്‍ നിങ്ങള്‍ അനുവാദം നല്‍കുമോ,’ ഇലോണ്‍ മസ്‌ക്ക് ചോദിച്ചു.

മറ്റ് രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത നിരവധി പ്രദേശങ്ങളുണ്ടെന്നും ഇത് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ബിസിനസുകാര്‍ക്ക് ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കാനുള്ള അവസരങ്ങളും നിഷേധിക്കുന്നുവെന്നും മസ്‌ക്ക് തന്റെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ സ്റ്റാര്‍ ലിങ്ക് ഇത്തരത്തിലുള്ളവരുടെ ജീവിതം മികച്ചതാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ഇലോണ്‍ മസ്‌ക്ക് അംബാനിക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിലാണ് മസ്‌ക്കിന്റെ വിമര്‍ശനം. എന്നാല്‍ മസ്‌ക്കിന്റെ വിമര്‍ശനങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു.

Content Highlight: “Dear Prime Minister Ambani; I apologize for not realizing that you are the real boss in India”—Elon Musk repeats the provocation.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്റര്‍നെറ്റ് വിലക്ക്, ഊബറിനും ഓലക്കും മുന്നറിയിപ്പ്, ഫുഡ് ഡെലിവറിയും നിരീക്ഷിക്കും: ജന്തര്‍ മന്തര്‍ സമരത്തിനെതിരെ സര്‍ക്കാര്‍

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്...