10
October, 2026

A News 365Times Venture

10
Saturday
October, 2026

A News 365Times Venture

ജനാധിപത്യ നിഷേധത്തിനെതിരായ സമരത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷം; ഇതുകൊണ്ടൊന്നും പ്രക്ഷോഭം തളരില്ല: പൊലീസ് വിട്ടയച്ചതിന് പിന്നാലെ പിണറായി വിജയന്‍

Date:

 

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ പ്രതിപക്ഷനേതാവ് പിണറായി വിജയനെ ദല്‍ഹി പോലീസ് വിട്ടയച്ചു. ഇന്ന് രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്.

പിണറായി വിജയനൊപ്പം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്, സി.പി.ഐ.എം നേതാവ് കെ.എന്‍ ബാലഗോപാല്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നരമണിക്കൂറോളം പൊലീസ് ജീപ്പില്‍ ദല്‍ഹി ചുറ്റിയ ശേഷമാണ് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. അതിനിടയില്‍ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ കുറച്ചുനേരം ചെലവിട്ടു.

‘ജന്തര്‍ മന്തറില്‍ നിന്ന് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് എത്ര സമയമെടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. മൂന്നര മണിക്കൂര്‍ നേരം ഞങ്ങളെ റോഡിലൂടെ കറക്കിയതെന്ന് മനസിലാകുന്നില്ല’, അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജനാധിപത്യ നിഷേധത്തിനെതിരെയുള്ള സമരം ശക്തിപ്പെട്ടെന്നും അതില്‍ പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തിപ്പെട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസിനെ നിയന്ത്രിക്കുന്നവര്‍ പറയുന്നതിനനുസരിച്ചാണ് ബുദ്ധിമുട്ടിക്കല്‍ നടക്കുന്നതെന്നും അത് പ്രക്ഷോഭത്തെ ഒതുക്കുന്നതിനുവേണ്ടിയുള്ള സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് പ്രക്ഷോഭത്തെ തളരുകയില്ലെന്നും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയുമായി നേരിട്ട മര്‍ദനവുമായി സാമ്യത തോന്നിയോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്ന് ശാരീരികപീഡനം ആയിരുന്നില്ലേ, ഇത് മാനസികമായി തളര്‍ത്തുകയല്ലേ എന്നും, അങ്ങനെ പെട്ടെന്നൊന്നും തളരില്ല എന്നും പിണറായി വിജയന്‍ മറുപടി പറഞ്ഞു.

Content Highlight: Pinarayi Vijayan got released from Delhi Police

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related