28
October, 2026

A News 365Times Venture

28
Wednesday
October, 2026

A News 365Times Venture

നെതന്യാഹു പരാജയത്തിലേക്കോ? പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരിയ മുന്‍തൂക്കമെന്ന് ആദ്യ എക്‌സിറ്റ് പോള്‍

Date:

ടെല്‍അവീവ്: ഇസ്രഈല്‍ പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ലെന്ന് എക്‌സിറ്റ്‌പോള്‍ റിപ്പോള്‍ട്ട്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്ത് വന്ന ആദ്യ എക്‌സിറ്റ്‌പോള്‍ റിപ്പോര്‍ട്ടുകളാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭൂരിപക്ഷമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തിനും അറബ് പാര്‍ട്ടികള്‍ക്കും നേരിയ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2023നാരംഭിച്ച ഗസ ആക്രമണത്തിന് ശേഷം രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 120 അംഗങ്ങളുള്ള ഇസ്രഈല്‍ പാര്‍ലമെന്റായ (നെസെറ്റ്) കേവലഭൂരിപക്ഷം നേടാന്‍ 61 സീറ്റുകളാണ് വേണ്ടത്.

എന്നാല്‍ പ്രധാന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനോ പ്രതിപക്ഷ മുന്നണിക്കോ ഈ മാന്ത്രിക സംഖ്യ തികയ്ക്കാനാകില്ല. മുന്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ നിലപാട് പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ഇരു മുന്നണികളെയും പിന്തുണയ്ക്കാതെ ബെനറ്റ് സ്വതന്ത്ര നിലപാട് സ്വീകരിച്ചതാണ് നെതന്യാഹുവിന് തിരിച്ചടിയായത്.

നിലവിലെ സാഹചര്യത്തില്‍ മറ്റ് ചെറുകക്ഷികളുടെ പിന്തുണയില്ലാതെ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. നെതന്യാഹുവിന് ഏകദേശം 50 സീറ്റുകളില്‍ മാത്രമാണ് സാധ്യതയുള്ളതെന്നും പ്രതിപക്ഷം 52 മുതല്‍ 53 വരെ സീറ്റുകളില്‍ ജയിച്ചേക്കാമെന്നും ഇസ്രഈല്‍ ചാനല്‍ 11,12,13 എന്നിവ പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.

നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി 24 മുതല്‍ 25 സീറ്റുകളോടെ നെസറ്റിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുന്‍ പാര്‍ലമെന്റില്‍ 68 സീറ്റുകളുണ്ടായിരുന്ന നെതന്യാഹുവിന്റെ സഖ്യം വലിയ തകര്‍ച്ച നേരിട്ടതായാണ് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്.

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം രാജ്യം നേരിട്ട യുദ്ധവും മറ്റ് ആഭ്യന്തര പ്രതിസന്ധികളുമാണ് നെതന്യാഹുവിന് തിരിച്ചടിയായതെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു

എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ നെതന്യാഹുവിന്റെ സഖ്യം തകര്‍ന്നടിഞ്ഞെന്നും ജനങ്ങള്‍ അവര്‍ക്ക് വീട്ടില്‍ പോകാനുള്ള വഴി കാണിച്ചുകൊടുത്തെന്നും പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു. അതേസമയം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് (77.7%) ഇത്തവണ രേഖപ്പെടുത്തിയത്.

Content Highlight: Is Netanyahu heading for defeat? Initial exit poll suggests a slight edge for opposition parties.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related