28
October, 2026

A News 365Times Venture

28
Wednesday
October, 2026

A News 365Times Venture

എതിര്‍പ്പുകളെ അവഗണിച്ച് കേന്ദ്രം; പൂര്‍ണമായും എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് അനുമതി, മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിലും ഭേദഗതി

Date:

ന്യൂദല്‍ഹി: പൂര്‍ണമായും എഥനോള്‍ ഇന്ധനമായി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് രാജ്യത്ത് നിരത്തിലിറങ്ങാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. 1989ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സില്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിര്‍ണായക ഭേദഗതികള്‍ വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇതോടെ ഏതാണ്ട് 100 ശതമാനം എഥനോള്‍ അടങ്ങിയ ഇ100 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫ്‌ളക്‌സ് ഫ്യൂവല്‍ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. രാജ്യത്താകമാനം വലിയ എതിര്‍പ്പ് ഉയരുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയത്.

ഭക്ഷ്യവിളകളില്‍നിന്ന് വന്‍തോതില്‍ എഥനോള്‍ ഉത്പ്പാദിപ്പിക്കുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നതടക്കമുള്ള ആശങ്കകള്‍ നിലനില്‍ക്കെയാണ് മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ പോലും ഭേദഗതി വരുത്തി കേന്ദ്രം മുന്നോട്ടുപോകുന്നത്. വിദേശത്തുനിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

പുതിയ വിജ്ഞാപനപ്രകാരം ഇ100 ഇന്ധനം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത് സാക്ഷ്യപ്പെടുത്തിയ ഫ്‌ളെക്‌സ് ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും നിരത്തിലിറങ്ങാന്‍ അനുമതി ലഭിക്കുക. നിലവില്‍ ഇ20 (20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍) അല്ലെങ്കില്‍ സാധാരണ പെട്രോള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഇന്ധനം ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ചട്ടഭേദഗതിയുടെ ഭാഗമായി ലൈറ്റ് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ പരമാവധി ഭാരപരിധി 3,000 കിലോഗ്രാമില്‍നിന്ന് 3,500 കിലോഗ്രാമായും കേന്ദ്രം ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ, ബി100 ബയോഡീസല്‍, ഹൈഡ്രജന്‍-സി.എന്‍.ജി മിശ്രിതങ്ങള്‍ എന്നിവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പുതിയ ഭേദഗതികള്‍ ഒരുക്കുകയാണ് കേന്ദ്രം.

മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ വാഹന നിര്‍മാതാക്കളും ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് ഫ്‌ളെക്‌സ് ഫ്യൂവല്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

Content Highlight: Grants approval for vehicles running entirely on ethanol By Centre Govt, amends Motor Vehicles Rules

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ചീഫ് ജസ്റ്റിസിനെ നീക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റ് : മാപ്പ് പറഞ്ഞ് കെ.പി.സി.സി

ന്യൂദല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ അപമാനിക്കുന്ന രീതിയില്‍ ഒദ്യോഗിക ‘എക്‌സ്’...

ഇമ്രാന്‍ ഖാനെതിരായ ‘ലീവ് ഇന്ത്യ’ നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി; വാദം നവംബര്‍ രണ്ടിന്!

ന്യൂദല്‍ഹി: ഒക്ടോബര്‍ 28നകം ബോളീവുഡ് താരം ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന...