29
October, 2026

A News 365Times Venture

29
Thursday
October, 2026

A News 365Times Venture

മോദിയിലും അമിത് ഷായിലും വിശ്വാസം നഷ്ടപ്പെട്ടവർ അണിനിരക്കുക: മാർച്ചിലേക്ക് വിദ്യാർത്ഥികളെ ക്ഷണിച്ച് രാഹുൽ ഗാന്ധി

Date:

ന്യൂദൽഹി: ജനാധിപത്യം സംരക്ഷിക്കുന്നതിനും വോട്ട് കൊള്ള തടയുന്നതിനും ഭരണഘടന കാത്തുസൂക്ഷിക്കുന്നതിനുമായി നവംബർ ഒന്നിന് ദൽഹിയിൽ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ മാർച്ചിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥി സംഘടനകളും പങ്കാളികളാകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം മാർച്ചല്ലെന്നും മറിച്ച് ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള രാജ്യത്തിന്റെ ഒരൊറ്റ പ്രതിഷേധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവരുടെ നടപടികളിൽ മനംമടുത്തവരും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരുമായ ഏവരെയും അദ്ദേഹം മാർച്ചിലേക്ക് ക്ഷണിച്ചു.

പൊലീസിനെയോ ലാത്തിച്ചാർജ്ജിനെയോ കണ്ട് ഭയപ്പെടേണ്ടതില്ലെന്നും, ബി.ജെ.പിക്ക് ഇത്തരം തന്ത്രങ്ങൾ പയറ്റാനുള്ള ധൈര്യമുണ്ടാകില്ലെന്നും പറഞ്ഞ അദ്ദേഹം, ഭരണഘടനയെ സംരക്ഷിക്കാൻ ഒന്നിച്ച് മുന്നേറാമെന്നും ആഹ്വാനം ചെയ്തു.

രാഷ്ട്രീയ ചായ്‌വ് ഏതുമായിക്കൊള്ളട്ടെ, രാജ്യവും സ്വന്തം ആശയങ്ങളും അഭിപ്രായസ്വാതന്ത്ര്യവും ആക്രമിക്കപ്പെടുന്നുവെന്ന് തോന്നുന്ന വിദ്യാർത്ഥി സമൂഹത്തോടും അദ്ദേഹം ഈ ചരിത്രപരമായ മാർച്ചിൽ അണിനിരക്കാൻ അഭ്യർത്ഥിച്ചു.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് ഇന്ത്യാ മുന്നണി ശക്തമായ പ്രതിഷേധങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഒക്ടോബർ 30-ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജനകീയ ഇംപീച്ച്മെന്റ് നടപടികൾ നടത്തും.

തുടർന്ന് നവംബർ ഒന്നിന് വോട്ട് കൊള്ളക്കെതിരെ സംഘടിപ്പിക്കുന്ന ‘ദില്ലി ചലോ മാർച്ച്’ ന്യൂദൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന വൻ പൊതുസമ്മേളനത്തോടെ സമാപിക്കും.

Content Highlight:Those who have lost faith in Modi and Amit Shah should join the ranks: Rahul Gandhi invites students to the march.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികളുടെ മുന്നേറ്റം; നാല് അറബ് ലിസ്റ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു!

ജറുസലേം: ഇസ്രഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികളുടെ മുന്നേറ്റത്തിന് പിന്നാലെ റാം...

മരം വെട്ടിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് മൂന്ന് പേരുടെ കൊലപാതകത്തിൽ; മണിപ്പൂരിൽ വീണ്ടും സംഘർഷം

ഇംഫാൽ: കുറച്ചുകാലമായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകർത്ത് മണിപ്പൂരിലെ കുക്കി-മെയ്തെയ് വിഭാഗങ്ങൾ...