4
November, 2026

A News 365Times Venture

4
Wednesday
November, 2026

A News 365Times Venture

പരിസ്ഥിതി ബോധവത്ക്കരണത്തിന് മതം നോക്കണോ; ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഓര്‍മിപ്പിച്ച് ബോംബൈ ഹൈക്കോടതി

Date:

മുംബൈ: നടി ദിയ മിര്‍സയുടെ ദീപാവലി ബോധവത്ക്കരണ വീഡിയോ പുനസ്ഥാപിക്കാന്‍ ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്  ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി. ബി.ജെ.പി നേതാക്കളുടെ ആക്ഷേപങ്ങളെത്തുടര്‍ന്ന് വീഡിയോ നീക്കം ചെയ്ത കോര്‍പ്പറേഷന്‍ നടപടിയില്‍ ജസ്റ്റിസുമാരായ ഗിരീഷ് എസ്. കുല്‍ക്കര്‍ണി, നീല കെ. ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

പരിസ്ഥിതി ക്യാമ്പയിന് വര്‍ഗീയ നിറം നല്‍കിയതിനെതിരെ കോടതി രൂക്ഷമായി പ്രതികരിക്കുകയും ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇത്തരം വിഷയങ്ങളില്‍ ഒരാളുടെ മതവും ജാതിയും നോക്കി പരാമര്‍ശങ്ങള്‍ നടത്തുന്നത് ആശങ്കാ ജനകമാണെന്നും കോടതി പറഞ്ഞു.

ഉത്സവകാലത്തെ വായു-ശബ്ദ മലിനീകരണങ്ങള്‍ തടയണമെന്ന ഒക്ടോബര്‍ 15-ലെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ബി.എം.സി ഈ പരിസ്ഥിതി സൗഹൃദ ക്യാമ്പയിന്‍ ആരംഭിച്ചത്.കോടതി നിയമങ്ങള്‍ പാലിച്ചുകൊണ്ട് പൊതുനിരത്തുകളില്‍ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് ദിയ വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍  രാഷ്ട്രീയ സമ്മര്‍ദങ്ങളെത്തുടര്‍ന്ന് നവംബര്‍ ഒന്നിന് ബി.എം.സി ദിയയുടെ വീഡിയോ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് നീക്കം ചെയ്തു. അതേസമയം ഇതേ ക്യാമ്പയിന്റെ ഭാഗമായി മാധുരി ദീക്ഷിത്, അജിങ്ക്യ രഹാനെ എന്നിവര്‍ അഭിനയിച്ച വീഡിയോകള്‍ പേജില്‍ നിലനിര്‍ത്തുകയും ചെയ്തു.

വീഡിയോ നീക്കം ചെയ്യുന്നതിന് മുമ്പായി നിരവധി രാഷ്ട്രീയ നേതാക്കള്‍ ദിയ മിര്‍സയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. ‘ദീപാവലി എങ്ങനെ ആഘോഷിക്കണമെന്ന് ദിയ മിര്‍സയില്‍ നിന്ന് പഠിക്കേണ്ടതില്ല’ എന്ന് മുംബൈ ബി.ജെ.പി അധ്യക്ഷന്‍ അമിത് സാതം പറഞ്ഞു. ദിയയെ ‘ഹിന്ദു വിരുദ്ധ’ എന്ന് വിശേഷിപ്പി്ക്കുകയും ചെയ്തിരുന്നു. ദിയ മിര്‍സ മുന്‍പും ഹിന്ദു വിരുദ്ധ-സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ എടുത്തിട്ടുണ്ടെന്നായിരുന്നു  വീഡിയോ മാറ്റിയ നടപടിയെ ന്യായീകരിച്ചുള്ള മുംബൈ മേയര്‍ റിതു താവ്‌ഡെയുടെ പ്രതികരണം.

മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഈ വിഷയത്തില്‍ ഇടപെട്ടത്. ‘ഉത്സവങ്ങള്‍ എല്ലാവര്‍ക്കും ആഘോഷിക്കാനുള്ളതാണ്… ഒരാള്‍ മറ്റൊരു മതത്തില്‍പ്പെട്ട ആളാണെന്ന കാരണത്താല്‍ ക്യാമ്പയിനിലെ പങ്കാളിത്തത്തെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും? പൊതുതാത്പ്പര്യം,പൊതുജനാരോഗ്യവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയില്‍ രാഷ്ട്രീയമോ വര്‍ഗീയതയോ കലര്‍ത്തരുത്. എല്ലാവരും ശ്വസിക്കുന്നത് ഒരേ വായുവാണ്,’  കോടതി ഓര്‍മിപ്പിച്ചു.

സമൂഹത്തിനും ഭരണഘടനയ്ക്കും മേലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി വീഡിയോ ഉടനടി റീ-അപ്ലോഡ് ചെയ്യാനും കോടതി ബി.എം.സിയോട് ആവശ്യപ്പെട്ടു.പടക്കം നിയന്ത്രണം പൊതുവഴികളില്‍ പടക്കം പൊട്ടിക്കുന്നത് പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് കോടതി വീണ്ടും ആവര്‍ത്തിച്ചു.

Content Highlight: Should religion be a factor in environmental awareness? Bombay High Court reminds that India is a secular country.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘നീതിക്കായുള്ള പോരാട്ടം അടിച്ചമര്‍ത്താനാകില്ല’; എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ രണ്ടാം തവണയും കേസ്

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എല്‍.പി.എസ്.ടി റാങ്ക്...