4
November, 2026

A News 365Times Venture

4
Wednesday
November, 2026

A News 365Times Venture

ദേശവിരുദ്ധര്‍ ആരാണെന്ന് തീരുമാനിക്കാം: പ്രധാനമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Date:

ന്യൂദല്‍ഹി: പ്രതിപക്ഷം ദേശവിരുദ്ധരാണെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍, അദാനി കേസ്, എപ്സ്റ്റീന്‍ ഫയല്‍സ്, വിദേശബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

തന്റെ ആദ്യത്തെ വെല്ലുവിളി കഴിഞ്ഞ് 24 മണിക്കൂറായെന്നും പരസ്യസംവാദത്തിന് സ്ഥലമേതെന്ന് തീരുമാനിക്കാനുമാണ് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി പറഞ്ഞത്.

‘ആരാണ് ദേശദ്രോഹി? ആര്‍ക്കാണ് വിദേശബന്ധങ്ങളുള്ളത്? എന്തൊക്കെത്തരം വിദേശബന്ധങ്ങളാണ് ഇവര്‍ക്കുള്ളത്? നമുക്ക് സംവാദം പെട്ടെന്ന് തന്നെ നടത്താം. പേടിക്കാതെ,’ വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

മാധ്യമങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും സാന്നിധ്യത്തില്‍ ഒരു മേശയുടെ ഇരുവശത്തുമിരുന്ന് സംവാദം നടത്താമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

മധ്യസ്ഥനെ പ്രധാനമന്ത്രിക്ക് തന്നെ നിശ്ചയിക്കാമെന്നും വേണമെങ്കില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ തന്നെ അധ്യക്ഷ സ്ഥാനത്ത് ഇരുത്താമെന്നും രാഹുല്‍ പറഞ്ഞു.

‘സാമ്പത്തിക രംഗത്തെ കുറിച്ചും, സാമ്പത്തിക ഘടനയെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും. യു.എസ് ഡീല്‍ സംഭവിച്ചതെന്തിന്? എന്തുകൊണ്ടാണതിന് തിടുക്കം കാണിച്ചത്? എന്തുകൊണ്ട് കാബിനറ്റിനെ അറിയിക്കാതെ താങ്കള്‍ ഒറ്റയ്ക്ക് അത് ചെയ്തു? അദാനി കേസ് എന്തുകൊണ്ടാണ് അവസാനിപ്പിച്ചത്? എപ്സ്റ്റീനെക്കുറിച്ച്, അങ്ങനെ പല വിഷയങ്ങളില്‍ നമുക്ക് പരസ്യമായി ചര്‍ച്ച നടത്താം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി എല്ലാക്കാര്യത്തിലും തനിക്കെതിരെ ആരോപണമുന്നയിക്കുന്നുണ്ടെന്നും അതെല്ലാം വ്യക്തമാക്കാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ മറ്റ് പല വിഷയങ്ങളിലും അപകീര്‍ത്തിക്കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇത്തരം കേസുകള്‍ ഏകദേശം 45 എണ്ണം ഉണ്ടെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

എന്നാല്‍ സംവാദത്തെയും വിദേശബന്ധ ആരോപണത്തെയും സംബന്ധിച്ച് അപകീര്‍ത്തിക്കേസ് നല്‍കിയിട്ടില്ലെന്നും ധൈര്യമുണ്ടെങ്കില്‍ നല്‍കൂ, അതും തുറന്ന് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഹുല്‍ ഗാന്ധി വീഡിയോ അവസാനിപ്പിച്ചത്.

Content Highlight: LOP Rahul Gandhi challenges Prime Minister Narendra Modi for open debate on the alligations raised by the ruling party.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘നീതിക്കായുള്ള പോരാട്ടം അടിച്ചമര്‍ത്താനാകില്ല’; എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ രണ്ടാം തവണയും കേസ്

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എല്‍.പി.എസ്.ടി റാങ്ക്...