4
November, 2026

A News 365Times Venture

4
Wednesday
November, 2026

A News 365Times Venture

ജനങ്ങളെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് രാജ്യം ആഗ്രഹിക്കുന്നത്: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബറാക് ഒബാമ

Date:

 

വാഷിങ്ടണ്‍: വിഭജന രാഷ്ട്രീയത്തിന് പകരം ജനങ്ങളെ ഒന്നിപ്പിക്കുന്നതും, ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് കൃത്യമായ പരിഹാരം കാണുന്നതുമായ ഒരു രാഷ്ട്രീയമാണ് അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നതെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ.

2026-ലെ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് കരുതിയിരുന്ന പ്രദേശങ്ങളില്‍ പോലും മികച്ച സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടുവന്നതുകൊണ്ടാണ് ഈ ഫലം സാധ്യമായതെന്ന് ഒബാമ ചൂണ്ടിക്കാട്ടി.

വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവരുമായിരുന്നിട്ടും പൊതുജനസേവനത്തിലുള്ള വിശ്വാസവും തങ്ങളുടെ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന പ്രതിജ്ഞാബദ്ധതയുമാണ് ഈ സ്ഥാനാര്‍ത്ഥികളെ ഒന്നിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുവാന്‍ സഹായിച്ച ഇരുപാര്‍ട്ടികളിലെയും ആയിരക്കണക്കിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളന്റിയര്‍മാര്‍ക്കും ഒബാമ നന്ദി അറിയിച്ചു. നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ് അവര്‍ നിര്‍വ്വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ ഭരണകൂടത്തിന് ഇനി രണ്ട് വര്‍ഷത്തെ കാലാവധി കൂടിയുണ്ടെന്നും, ഇനി നമ്മള്‍ കഠിനാധ്വാനം ചെയ്യേണ്ട സമയമാണെന്നും ഒബാമ ഓര്‍മിപ്പിച്ചു. കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയുന്നതിനും ഭാവിയിലേക്കുള്ള അടിത്തറയൊരുക്കുന്നതിനും മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് അധികാരമുള്ളിടത്തെല്ലാം അതിനായി ശ്രമിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസ്താവന അവസാനിപ്പിച്ചത്.

 

Content Highlight: The country desires a politics that unites people: Barack Obama, following the US midterm election results.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘നീതിക്കായുള്ള പോരാട്ടം അടിച്ചമര്‍ത്താനാകില്ല’; എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ രണ്ടാം തവണയും കേസ്

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എല്‍.പി.എസ്.ടി റാങ്ക്...