9
November, 2026

A News 365Times Venture

9
Monday
November, 2026

A News 365Times Venture

വൈദ്യുതി കരാര്‍: മറുപടി നല്‍കിയിട്ടും പ്രതിപക്ഷ നേതാവ് ആരോപണം വീണ്ടും ഉന്നയിക്കുന്നാണ് ദുരൂഹതയെന്ന് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: വൈദ്യുതി കരാറില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ.എസ്.ഇ.ബി. തന്നെയാണ് സര്‍ക്കാരിനെ അറിയിച്ചതെന്ന് രേഖകള്‍ ഉദ്ധരിച്ച് ഞാന്‍ മറുപടി നല്‍കിയിട്ടും അതേ ആരോപണം പ്രതിപക്ഷ നേതാവ് വീണ്ടും ഉന്നയിക്കുന്നതിലാണ് ദുരൂഹതയെന്നും വി.ഡി. സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വൈദ്യുതി കരാര്‍ സംബന്ധിച്ച് ഇന്നലെ വിശദമായ മറുപടി നല്‍കിയിട്ടും ഉന്നയിച്ച അതേ ‘ദുരൂഹത’ ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവര്‍ത്തിക്കുകയാണ്. എന്നാല്‍ 12.50 രൂപയ്ക്ക് ഹിമാചല്‍ പ്രദേശ് വൈദ്യുതി നല്‍കാമെന്ന് പറഞ്ഞതിന്റെ രേഖകള്‍ എവിടെയെന്ന് ഞാന്‍ ചോദിച്ചതിന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ അത്തരമൊരു ഓഫര്‍ ഹിമാചല്‍ പ്രദേശ് നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടെന്ന് കരുതട്ടെയെന്ന് സതീശന്‍ കുറിച്ചു.

‘ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിന് രാജസ്ഥാന്‍ ഒക്ടോബര്‍ 18ന് തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 28ന് രാജസ്ഥാന്‍ റെഗുലേറ്ററി കമ്മിഷന് മുന്നില്‍ കരാര്‍ നിര്‍ദേശങ്ങള്‍ എത്തുകയും ചെയ്തു. കെ.എസ്.ഇ.ബി. ശിപാര്‍ശയില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ പക്കല്‍ ഫയല്‍ വരുന്നത് ഒക്ടോബര്‍ 30നാണ്.

കെ.എസ്.ഇ.ബി. മികച്ചതാണെന്ന് കണ്ടെത്തിയ ഹിമാചല്‍ പ്രദേശ് വൈദ്യുതി വാങ്ങാത്തത് എന്തെന്ന ചോദ്യം ഇന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നു. അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അങ്ങ് പറയുന്നു. എന്തൊരു വിരോധാഭാസമാണിത്! വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ.എസ്.ഇ.ബി. തന്നെയാണ് സര്‍ക്കാരിനെ അറിയിച്ചതെന്ന് രേഖകള്‍ ഉദ്ധരിച്ച് ഞാന്‍ മറുപടി നല്‍കിയിട്ടും അതേ ആരോപണം പ്രതിപക്ഷ നേതാവ് വീണ്ടും ഉന്നയിക്കുന്നതിലാണ് ദുരൂഹത,’ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ജി.എന്‍.എ. വഴി വൈദ്യുതി വാങ്ങുന്നതും പരിഗണിക്കാമെന്ന് മുന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സര്‍ക്കാരിന് നല്‍കിയ നോട്ടിലുണ്ട്. ജി.എന്‍.എ.യില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ഇന്നും വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന് ഈ നോട്ടിനെക്കുറിച്ച് അറിയാത്തതാണോ? അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നതോ? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ജി.എന്‍.എ. പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഇന്ന് സമ്മതിച്ചതില്‍ സന്തോഷമെന്നും മുഖ്യമന്ത്രി പറയുന്നു.

‘രേഖകള്‍ എവിടെ എന്നാണ് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് ചോദിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അങ്ങയോട് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ട ഏതെങ്കിലും ഒരു രേഖ നല്‍കിയിട്ടുണ്ടോ? ചോദ്യങ്ങള്‍ക്ക് മറുപടി പോലും നല്‍കിയിട്ടില്ല.

പക്ഷേ ഇവിടെ കെ.എസ്.ഇ.ബി.യിലെ സി.പി.എം. സംഘടന ബന്ധപ്പെട്ട എല്ലാ രേഖകളും അങ്ങയുടെ കൈയില്‍ ഏല്‍പ്പിച്ചിട്ടുണ്ടല്ലോ. ഇനിയും ആവശ്യമെങ്കില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ അങ്ങേക്ക് അത് നേടിയെടുക്കാവുന്നതേയുള്ളൂ.

ഫയല്‍ പരിശോധിച്ച് വിശദാംശങ്ങള്‍ പഠിച്ചാണ് തീരുമാനങ്ങള്‍ എടുത്തത്. അല്ലാതെ മുന്നില്‍ വരുന്ന ടിഷ്യു പേപ്പറുകളിലൊന്നും ഞങ്ങള്‍ ഒപ്പിടാറില്ല,’ മുഖ്യമന്ത്രി കുറിച്ചു.

Content Highlight: Electricity contract: Chief Minister VD Satheesan’s Response to Opposition Leader  Pinarayi Vijayan

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദിക്ക് നല്ല നിരാശയുണ്ട്; സഞ്ചിയുമെടുത്ത് മടങ്ങാന്‍ സമയമായി: ദിമാഗി നക്‌സല്‍ പരാമര്‍ശത്തെക്കുറിച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ എതിരാളികളെ ‘ദിമാഗി നക്‌സലുകള്‍’...

ഇസ്രഈല്‍: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിനെ ഔദ്യോഗികമായി ചുമതലപ്പെടുത്തി പ്രസിഡന്റ് ഹെര്‍സോഗ്

ടെല്‍അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചുമതല ഇസ്രഈല്‍ പ്രസിഡന്റ് ഐസക്...