12
November, 2026

A News 365Times Venture

12
Thursday
November, 2026

A News 365Times Venture

ഹൊസൂരില്‍ ഐഫോണ്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

Date:

ഹോസൂര്‍: തമിഴ്നാട്ടിലെ ഹൊസൂരില്‍ ആപ്പിള്‍ ഐഫോണുകള്‍ക്കുള്ള ഘടകങ്ങള്‍ നിര്‍മിക്കുന്ന ടാറ്റ ഇലക്ട്രോണിക്‌സ് ഫാക്ടറിയില്‍ മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. മാലിന്യജല സംസ്‌കരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടിയാണ് കരാര്‍ തൊഴിലാളികളായ മൂന്നുപേരും മരിച്ചതെന്ന് പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. ഫാക്ടറിയില്‍ നല്‍കോ വാട്ടര്‍ എന്ന കമ്പനി കൈകാര്യം ചെയ്യുന്ന യൂട്ടിലിറ്റി വിഭാഗത്തിലാണ് അപകടമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്മല്‍ (28), സാരഥി കുമാര്‍ (28), കാവേരി (30) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം, എഫ്‌ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിലെ സ്റ്റോറേജ് ടാങ്കില്‍ അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കം ചെയ്യുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മാരകമായ വിഷവാതകങ്ങള്‍ ശ്വസിച്ചതും ഓക്‌സിജന്റെ അളവ് തീരെ കുറഞ്ഞതുമാണ് മരണകാരണം.

ആദ്യം ടാങ്കിനുള്ളിലേക്ക് നോക്കിയ അക്മല്‍ (28), വിഷവാതകം ശ്വസിച്ച് ഉടന്‍ തന്നെ അവിടെ കുഴഞ്ഞുവീണു. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, സഹപ്രവര്‍ത്തകനായ സാരഥി കുമാറിനോട് (28) ടാങ്കിനുള്ളിലേക്ക് നോക്കാന്‍ കാവേരി (30) നിര്‍ദേശിച്ചു. എന്നാല്‍ അകത്തേക്ക് കടന്ന ഉടന്‍ സാരഥി കുമാറും ബോധരഹിതനായി വീണു. തുടര്‍ന്ന് കാവേരി സ്വയം ടാങ്കിനുള്ളിലേക്ക് ഇറങ്ങിയെങ്കിലും, വിഷവാതകം നിറഞ്ഞ അന്തരീക്ഷത്തില്‍ അവരും കുഴഞ്ഞ് വീണതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംഭവം കണ്ടുനിന്ന മറ്റൊരു തൊഴിലാളി ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന ജീവനക്കാരെ വിവരം അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ മൂന്നുപേരെയും ടാങ്കിനുള്ളില്‍ നിന്ന് പുറത്തെടുത്ത് ഹൊസൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൃഷ്ണഗിരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെക്കുറിച്ച് ടാറ്റ ഇലക്ട്രോണിക്‌സില്‍ നിന്നോ ആപ്പിളില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. ന്വേഷണവുമായി ബന്ധപ്പെട്ട് പ്രാദേശിക അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ‘നല്‍കോ വാട്ടര്‍’ അറിയിച്ചു. തങ്ങളുടെ ഒരു ഉപകരാറുകാരന് കീഴില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ചതെന്ന് ‘നാല്‌കോ വാട്ടര്‍’ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശ്വാസംമുട്ടിയതാണ് മരണകാരണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കൃഷ്ണഗിരി ജില്ലാ കളക്ടര്‍ സി. ദിനേശ് കുമാര്‍ സ്ഥിരീകരിച്ചു. ഈ പ്ലാന്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടോ എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായും കലക്ടര്‍ അദ്ദേഹം അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും, അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് വ്യവസായ മന്ത്രി വിരുതൈ മഗല്‍ കീര്‍ത്തന എക്‌സില്‍ കുറിച്ചു.ജില്ലാ ഭരണകൂടവുമായി സംസാരിച്ചതായും, ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാനും വിഷയം അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയതായും കീര്‍ത്തന അറിയിച്ചു.

‘ഈ ദാരുണ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഉറപ്പാക്കേണ്ടതുണ്ട്,’ കീര്‍ത്തന പറഞ്ഞു.

Content Highlight: Three workers die at Apple iPhone component facility in Tamil Nadu

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പുനര്‍ നിര്‍മിച്ച് ഡി.വൈ.എഫ്.ഐ; സമരം തുടരേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് ജയകൃഷ്ണന്‍

തിരുവനന്തപുരം: പൊലീസ് പൊളിച്ചുനീക്കിയ എല്‍.പി.എസ്.ടി ഉദ്യോഗര്‍ത്ഥികളുടെ സമരപ്പന്തല്‍ പുനര്‍ നിര്‍മിച്ച് ഡി.വൈ.എഫ്.ഐ....