19
November, 2026

A News 365Times Venture

19
Thursday
November, 2026

A News 365Times Venture

അട്ടപ്പാടി കുഞ്ഞുങ്ങളുടെ മരണം; കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പിണറായി വിജയൻ

Date:

അട്ടപ്പാടി: അട്ടപ്പാടിയിലെ അവസ്ഥ പരിതാപകരമാണെന്നും കഥനകഥകളാണ് അവിടെ നിന്നും കേൾക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അവരെ ചേർത്തുപിടിക്കാൻ സർക്കാരിനാകണമെന്നും പിണറായി വിജയൻ പറഞ്ഞു.

അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ മരണത്തിൽ അവരുടെ മാതാപിതാക്കളുമായി സംസാരിക്കാനായെന്നും സംസാരം മുഴുമിപ്പിക്കാനാകാത്ത അവസ്ഥയിലായിരുന്നു അവരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇനിയൊരു കുഞ്ഞും ജനിച്ച ഉടനെ മരണപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ കൃത്യമായ നടപടികളെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അട്ടപ്പാടിയിലെ സന്ദർശനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മമാർക്ക് ഉണ്ടാകുന്ന ഗുരുതരമായ വിളർച്ച, ഹീമോ ഗ്ലോബിന്റെ അളവ് മൂന്ന് മുതൽ എട്ട് വരെയാകുന്ന അവസ്ഥ, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളില് അംഗവൈകല്യങ്ങൾ ഇതെല്ലാം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിലുള്ള അഗളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. എല്ലാ ഊരുകളിലും നേരത്തെ എൻ.എച്ച്.എമ്മിന്റെ മൊബൈൽ യൂണിറ്റുകളും രക്തം പരിശോധിച്ച് രോഗം നിർണയിക്കുന്ന ആരോഗ്യവകുപ്പിന്റെ മൊബൈൽ ലാബുകൾ ഇതെല്ലം ഇപ്പോൾ നിർത്തലാക്കിപ്പെട്ടിട്ടുണ്ട്.

ആദിവാസി വിഭാഗത്തിലെ സ്ത്രീകളിൽ കണ്ടുവരുന്ന സിക്കിൾസെൽ അനീമിയ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ലഭിക്കണമെന്നും അത് നൽകാനുള്ള ആരോഗ്യ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്നും പിണറായി വിജയൻ പറഞ്ഞു.

രോഗ സർവേ വിവരങ്ങൾ പൂഴ്ത്തിവെക്കുന്ന നിലയാണ് സർക്കാർ സ്വീകരിച്ചത്. ആംബുലൻസ് കമ്മിറ്റിയുടെ കരാർ പണമില്ലെന്നു പറഞ്ഞ് പുതുക്കാൻ തയ്യാറായില്ല. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് 150 രൂപയും കൂട്ടിരിപ്പുകാർക്ക് 200 രൂപയും നൽകുന്ന പദ്ധതി അട്ടിമറിക്കുന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങളിൽ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Deaths of children in Attappadi: Pinarayi Vijayan says the government should provide compensation of five lakh rupees to the families.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related