19
November, 2026

A News 365Times Venture

19
Thursday
November, 2026

A News 365Times Venture

ക്യാമറയും തൂക്കി നടക്കുന്ന എല്ലാവരേയും മാധ്യമപ്രവര്‍ത്തകരായി അംഗീകരിക്കില്ല: ദല്‍ഹി സമരത്തിലെ നടപടിയെ ന്യായീകരിച്ച് ദല്‍ഹി പൊലീസ്

Date:

ന്യൂദല്‍ഹി: ക്യാമറയും മൈക്കും തൂക്കി നടക്കുന്ന എല്ലാവരെയും മാധ്യമപ്രവര്‍ത്തകരായി കണക്കാക്കാന്‍ കഴിയില്ലെന്ന് ദല്‍ഹി പൊലീസ്. കണ്ടന്റ് ക്രിയേറ്റര്‍മാരെയും യൂട്യൂബര്‍മാരെയും യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരായി അംഗീകരില്ലെന്ന് പൊലീസ് പറഞ്ഞു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു ദല്‍ഹി പൊലീസിന്റെ പ്രസ്താവന.

പ്രതിഷേധ സ്ഥലങ്ങില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതി അനുവദിച്ച പ്രത്യേക നിയമപരിരക്ഷ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും റീല്‍ മേക്കേഴ്‌സിനും അവകാശപ്പെടാനാവില്ലെന്നും ദല്‍ഹി പൊലീസ് പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് കാണിച്ച് മാധ്യമ സംഘടനകള്‍ നല്‍കിയ ഹരജികള്‍ക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു പൊലീസിന്റെ പരാമര്‍ശം.

വാര്‍ത്താ ശേഖരണത്തിന് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് അവകാശമുണ്ടെങ്കിലും, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള പൊലീസ് നിര്‍ദേശങ്ങളും പൊതുനിയമങ്ങളും ഇവര്‍ക്കും ബാധകമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

സാമ്പത്തിക ലാഭത്തിനും സോഷ്യല്‍ മീഡിയ പ്രചാരത്തിനുമായി റീലുകള്‍ നിര്‍മ്മിക്കുന്നവരെ ഔദ്യോഗിക മാധ്യമപ്രവര്‍ത്തകര്‍ക്ക് തുല്യമായി കാണാനാവില്ല. ക്യാമറയും മൈക്കുമായി എത്തുന്ന റീല്‍ മേക്കര്‍മാരും പ്രതിഷേധക്കാരും കാരണം യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരെ തിരിച്ചറിയാന്‍ പൊലീസിന് പ്രയാസമുണ്ടാകുന്നുണ്ടെന്നും, ആളുമാറി കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ഉടന്‍ വിട്ടയച്ചിരുന്നുവെന്നും പൊലീസ് വാദിച്ചു.

പി.ഐ.ബി അക്രഡിറ്റേഷന്‍ ഇല്ലാത്തതുകൊണ്ട് മാത്രം ഒരാളുടെ മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും, മാധ്യമ സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ അംഗീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ , ദല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് തുടങ്ങിയ സംഘടനകളാണ് പൊലീസ് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

 

Content Highlight: Not everyone carrying a camera will be recognized as a journalist: Delhi Police justifies action taken during the Delhi protest.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related