19
November, 2026

A News 365Times Venture

19
Thursday
November, 2026

A News 365Times Venture

2024 തെരഞ്ഞെടുപ്പ്: 200 മണ്ഡലങ്ങളില്‍ അഞ്ച് മണിക്ക് ശേഷം വോട്ട് ചെയ്തവരുടെ വിവരങ്ങളില്ലെന്ന് റിപ്പോര്‍ട്ട്

Date:

ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആ വര്‍ഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ 200 മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം എത്ര പേര്‍ വോട്ട് ചെയ്തു എന്നതിന്റെ കണക്ക് രേഖപ്പെടുത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലായി ആകെ 530 പാര്‍ലമെന്ററി, നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 467 എണ്ണം നിയമസഭാ മണ്ഡലങ്ങളും 63 എണ്ണം പാര്‍ലമെന്ററി മണ്ഡലങ്ങളുമാണ്.

ഈ മണ്ഡലങ്ങളില്‍ 2024-ലെ വോട്ടെടുപ്പ് അവസാനിക്കേണ്ട സമയം വൈകുന്നേരം ആറ് മണിയായിരുന്നു. വോട്ടെടുപ്പ് ദിവസം വൈകുന്നേരം അഞ്ച് മണിക്ക് ശേഷം 200 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആന്തരിക രേഖകള്‍ തങ്ങള്‍ പരിശോധിച്ചതായി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം രേഖകള്‍ ഒരിക്കലും പരസ്യപ്പെടുത്താറില്ലാത്തതിനാല്‍, കമ്മീഷന് പുറത്തുള്ള ആരെങ്കിലും ഇത്രയും വിപുലമായ തോതില്‍ ഈ രേഖകള്‍ പരിശോധിക്കുന്നത് ഇതാദ്യമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലെ നിര്‍ണായകമായ ഈ വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കുന്നത് കമ്മീഷന്റെ ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പരിശോധിച്ച 530 മണ്ഡലങ്ങളില്‍ 23 എണ്ണത്തില്‍, വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ ബൂത്തിന് പുറത്ത് ക്യൂവില്‍ നിന്ന വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പുകളുടെ എണ്ണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതിനാല്‍ വോട്ടിങ് സമയമായ ആറ് മണിക്ക് ക്യൂവില്‍ നിന്ന എത്ര പേര്‍ക്ക് ഉദ്യോഗസ്ഥര്‍ സ്ലിപ് നല്‍കി വോട്ട് നല്‍കാന്‍ പറ്റിയെന്ന കാര്യം അവ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈകുന്നേരം അഞ്ച്‌ മണിക്ക് ശേഷമുള്ള വോട്ടര്‍മാരുടെ കണക്ക് രേഖപ്പെടുത്തേണ്ട ഇടം അപ്പോള്‍ രേഖപ്പെടുത്താതെ വിടുകയും, പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമായി പ്രഖ്യാപിക്കുന്ന മൊത്തം കണക്കുകള്‍ക്കനുസരിച്ച് അത് തിരുത്തി എഴുതുകയും ചെയ്യുന്നത്, വ്യാജ വോട്ടുകള്‍ പിടിക്കപ്പെടാതെ പോകാന്‍ വഴിയൊരുക്കിയേക്കാമെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ മാത്രം 114 നിയമസഭാ മണ്ഡലങ്ങളിലാണ് ഇത്തരത്തില്‍ അഞ്ച് മണിക്ക് ശേഷം വോട്ട് ചെയ്യാത്തവരുടെ എണ്ണം രേഖപ്പെടുത്താത്തത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍, വൈകുന്നേരം അഞ്ച് മണിക്കും ആറ് മണിക്കും ഇടയിലുള്ള പോളിംഗ് വിവരങ്ങള്‍ ലഭ്യമല്ലാത്ത മണ്ഡലങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ജമ്മു കശ്മീരിലാണ്. അവിടുത്തെ 90 നിയമസഭാ മണ്ഡലങ്ങളില്‍ പകുതിയോളം വരുന്ന 44 എണ്ണത്തിലും ഇത്തരം രേഖകള്‍ തയ്യാറാക്കിയിട്ടില്ല. ഹരിയാനയാണ് തൊട്ടുപിന്നില്‍. അവിടെയുള്ള 90 മണ്ഡലങ്ങളില്‍ 22 എണ്ണത്തിലും വിവരങ്ങള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ 18 എണ്ണത്തിലും ഈ പ്രശ്‌നം കണ്ടെത്തി. ഹരിയാനയിലെ പത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ഒരെണ്ണത്തിലും ജമ്മു കശ്മീരിലെ അഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍ ഒരെണ്ണത്തിലും പോളിംഗിന്റെ അവസാന മണിക്കൂറില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: No data on after-5 pm voting in 200 seats in 2024 polls: Report

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related