23
November, 2026

A News 365Times Venture

23
Monday
November, 2026

A News 365Times Venture

തിരുപ്രംകുണ്ഡ്രം; തിഴ്‌നാട് സര്‍ക്കാര്‍ സനാതന വിരുദ്ധരെന്ന് ബി.ജെ.പി

Date:

മധുരൈ: മധുരൈയിലെ തിരുപ്രംകുണ്ഡ്രത്ത് ദര്‍ഗയ്ക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കിയതിനെതിരെ ബി.ജെ.പി. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഹിന്ദു-സനാതന ധര്‍മ്മ വിരുദ്ധ മനോഭാവമാണെന്ന് ബിജെപി ആരോപിച്ചു.

മധുരൈയിലെ തിരുപ്രംകുണ്ഡ്രം മലമുകളിലെ ദര്‍ഗയ്ക്ക് സമീപമുള്ള ‘ദീപത്തൂണില്‍’ കാര്‍ത്തിക ദീപം തെളിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. നവംബര്‍ 24-ന് നടക്കേണ്ട ഈ ചടങ്ങിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതികരണം.

സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബി.ജെ.പി വക്താവും രാജ്യസഭാ എംപിയുമായ സുധാന്‍ഷു ത്രിവേദി ആരോപിച്ചു. കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നും ത്രിവേദി ആവശ്യപ്പെട്ടു.

‘സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാതിരിക്കാന്‍ തമിഴ്നാട്ടിലെ ഇന്‍ഡി സഖ്യ സര്‍ക്കാര്‍ വാശിപിടിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇത് കോണ്‍ഗ്രസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും ഭരണഘടനാ വിരുദ്ധമായ മനോഭാവത്തെയാണ് കാണിക്കുന്നത്. ഒപ്പം, അവരുടെ ഹിന്ദു-സനാതന ധര്‍മ്മ വിരുദ്ധ മനോഭാവവും ഇതിലൂടെ വെളിപ്പെടുന്നു,’ ത്രിവേദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാരിന്റെ ഈ തീരുമാനം കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഹിന്ദു ധര്‍മ്മത്തോടുള്ള വെറുപ്പ് ഉണ്ടെന്നതിന്റെ തെളിവാണെന്നും ത്രിവേദി ആരോപിച്ചു. നവംബര്‍ 20-ലെ സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നും ത്രിവേദി ആവശ്യപ്പെട്ടു.

തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ചു. സി. ജോസഫ് വിജയ് നയിക്കുന്ന ഭരണകൂടം ‘ഹിന്ദു വിരുദ്ധ’ സമീപനമാണ് സ്വീകരിക്കുന്നതെന്നും, ‘വോട്ട് ബാങ്ക് രാഷ്ട്രീയം’ കളിക്കുകയാണെന്നും നാഗേന്ദ്രന്‍ ആരോപിച്ചു.

‘ദീപത്തൂണ്‍ എന്ന സ്ഥലത്ത് വിളക്ക് തെളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്രയധികം അസ്വസ്ഥരാകുന്നത്? കാര്‍ത്തിക ദീപം നാളില്‍ തിരുപ്പറങ്കുന്‍ട്രം ദീപത്തൂണില്‍ വിളക്ക് തെളിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ, അത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു,’ നാഗേന്ദ്രന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Content Highlight: Thirupparankundram: BJP labels Tamil Nadu government as ‘anti-Sanatana’

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related