25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

സ്വർണ വിപണി തണുക്കുന്നു, തുടർച്ചയായ മൂന്നാം ദിനവും ഇടിവ്

Date:


സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 5,410 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്.

ആഗോളതലത്തിൽ സ്വർണവില നേരിയ ഇടിവിലാണ് ഉള്ളത്. ട്രോയ് ഔൺസിന് 0.53 ഡോളർ ഇടിഞ്ഞ് 1,892.83 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് 4 ശതമാനമായി താഴ്ന്നത് സ്വർണ വിപണിയിൽ തിരിച്ചടി നേരിടാൻ കാരണമായിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,320 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിലെ വിപണി നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇടത് എം.പിമാര്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ്

  ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള...

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...

ഭരണഘടനാസ്ഥാപനങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുന്നു: പ്രതിഷേധപരിപാടികളില്‍ ഒറ്റക്കെട്ടായി പങ്കുചേരണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന്...