9
October, 2026

A News 365Times Venture

9
Friday
October, 2026

A News 365Times Venture

യുപിഐ പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താൻ ഇനി ക്രെഡിറ്റ് കാർഡുകൾ മതി, പുതിയ സംവിധാനവുമായി ഈ ബാങ്ക്

Date:


ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്. റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള സംവിധാനത്തിനാണ് ഐസിഐസിഐ ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാവുന്ന തരത്തിലാണ് ക്രമീകരണം. ഇതോടെ, ഓൺലൈനിലും ഓഫ്‌ലൈനിലും ഇടപാടുകൾ നടത്താൻ സാധിക്കും.

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഐസിഐസിഐ ബാങ്ക്, റുപേ ക്രെഡിറ്റ് കാർഡുകളിൽ യുപിഐ ഇടപാടുകൾ പ്രവർത്തനക്ഷമമാക്കുന്നത്. ഐസിഐസിഐ ബാങ്ക് കോറൽ റുപേ കാർഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ റുപേ കാർഡ്, ഐസിഐസിഐ ബാങ്ക് റൂബിക്സ് റുപേ കാർഡ് എന്നിവയെല്ലാം യുപിഐയുമായി ലിങ്ക് ചെയ്യാവുന്നതാണ്.

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുന്നതോടെ, ഷോപ്പിംഗ്, ബിൽ പേയ്മെന്റുകൾ, പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ വഴിയുള്ള പേയ്മെന്റുകൾ എന്നിവ പോലെയുള്ള ഇടപാടുകൾ നടത്താനാകും. രാജ്യത്തെ നിരവധി ബാങ്കുകൾ ഇതിനോടകം തന്നെ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുന്ന സേവനം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സി.ജെ.പി പ്രതിഷേധത്തിനായി പോയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു

  ഭോപ്പാല്‍: ഒക്ടോബര്‍ പത്തിന് നടക്കാനിരിക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് പുറപ്പെട്ട പൂനെയില്‍...

അംബാനിയാണോ ഇന്ത്യയുടെ മുതലാളി? സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് നിഷേധിക്കുന്നതില്‍ എലോണ്‍ മസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിനുള്ള ലൈസന്‍സ്...

ഇസ്രഈലുമായി ബന്ധം പുനസ്ഥാപിക്കുന്നു: കൊളംബിയയില്‍ പ്രതിഷേധറാലി

ബൊഗോട്ട: ഇസ്രഈലുമായി കൈകോര്‍ക്കാനുള്ള കൊളംബിയയിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത്...