20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

ഇടിവിൽ തുടർന്ന് സ്വർണവില! നിരക്കിൽ ഇന്നും മാറ്റമില്ല

Date:


സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയാണ്. ഗ്രാമിന് 5,800 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജനുവരിയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്.

ആഗോള വിപണിയിൽ സ്വർണവില നേരിയ ഉയർച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രോയ് ഔൺസിന് 1.06 ഡോളർ ഉയർന്ന്, 2045.57 ഡോളർ എന്നതാണ് വില നിലവാരം. ആഗോള വിപണിയിലെ നിലവാരത്തിന് അനുസൃതമായാണ് ആഭ്യന്തര വില നിശ്ചയിക്കാറുള്ളത്. കഴിഞ്ഞ 30 ദിവസത്തിനിടെ അന്താരാഷ്ട്ര സ്വർണവിലയിൽ 16.60 ഡോളറിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

സംസ്ഥാനത്ത് ഇന്നും വെള്ളി വിലയിൽ മാറ്റമില്ല . ഒരു ഗ്രാം വെള്ളിക്ക് 78 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 624 രൂപ, 10 ഗ്രാമിന് 780 രൂപ, 100 ഗ്രാമിന് 7800 രൂപ, ഒരു കിലോഗ്രാമിന് 78,000 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...