25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നിശ്ചലം! അറിയാം ഇന്നത്തെ സ്വർണവില

Date:


സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,400 രൂപയും, ഗ്രാമിന് 5,800 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയും വർദ്ധിച്ചിരുന്നു. വരും
ദിവസങ്ങളിൽ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഈ മാസം സംസ്ഥാനത്തെ ഉയർന്ന വില രേഖപ്പെടുത്തിയത് രണ്ടാം തീയതിയായിരുന്നു. പവന് 47,000 രൂപയും, ഗ്രാമിന് 5,875 രൂപയുമായിരുന്നു അന്നത്തെ വില. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉയർന്ന മൂന്നാമത്തെ വില നിലവാരം കൂടിയാണിത്. ഈ മാസം വലിയ കയറ്റിറക്കങ്ങളില്ലാതെ സ്ഥിരതയോടെയാണ് സ്വർണവില നിലകൊള്ളുന്നത്. കേരളത്തിലെ സ്വർണവില ജനുവരി 18-ന് ഈ മാസത്തെ താഴ്ന്ന നിരക്കിലെത്തിയിരുന്നു. ഒരു പവന് 45,920 രൂപയും, ഗ്രാമിന് 5740 രൂപയുമായിരുന്നു അന്നത്തെ നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘അവര്‍ ഇപ്പോഴും സൂര്യനെ വരയ്ക്കുന്നു’; ദല്‍ഹിയില്‍ മിനാബ് പെണ്‍കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം

  ന്യൂദല്‍ഹി: അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണത്തിന്റെ ഇരകളായ കുരുന്നുകളുടെ സ്വപ്‌നങ്ങളും കണ്ണീരും...