22
July, 2026

A News 365Times Venture

22
Wednesday
July, 2026

A News 365Times Venture

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച MBBS വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി

Date:

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മുംബൈ പോലീസ്. 2021 ല്‍ ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡ് തീരത്താണ് എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ സ്വാദിച്ഛ സാനെയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിയായ ലൈഫ് ഗാര്‍ഡ് മിഥു സിഗിനെതിരെ 1,700 പേജുള്ള കുറ്റപത്രമാണ് മുംബൈ ക്രൈംബ്രാഞ്ച്  സമര്‍പ്പിച്ചത്.

ജെജെ കോളേജില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പാല്‍ഘര്‍ സ്വദേശിയായ സാനെ. 2021 നവംബര്‍ 29 ന് ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡില്‍ സിംഗിനൊപ്പമാണ് അവളെ അവസാനമായി കണ്ടത്. 100 സാക്ഷികളുടെ മൊഴികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നാലെണ്ണം മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ലൈഫ് ഗാര്‍ഡ് മിഥു സിങ്ങിനെയും ഇയാളുടെ കൂട്ടാളി അബ്ദുള്‍ അന്‍സാരിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

തട്ടിക്കൊണ്ടുപോയതിനാണ് സിംഗ് ആദ്യം അറസ്റ്റിലായതെങ്കിലും പിന്നീട് സാനെയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു. സാനെയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ഇത് നിരസിച്ചുവെന്നും മിഥു സിംഗ് പോലീസിനോട് പറഞ്ഞു. ഇതില്‍ രോഷാകുലനായ മിഥു സിംഗ് അവളെ തള്ളിയിടുകയും യുവതിയുടെ തല ഒരു കല്ലില്‍ ഇടിക്കുകയും തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഈ നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ; പ്രക്ഷോഭങ്ങള്‍ ഒരിക്കലും തളര്‍ന്നിട്ടില്ലെന്ന് ജോജു ജോര്‍ജ്

കൊച്ചി: ഇപ്പോള്‍ ഈ നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെയാണെന്ന് നടന്‍ ജോജു...

അന്ന് ‘കോക്രോച്ചുകളെ’ന്ന് വിളിച്ചു; ഇന്ന് ‘സമയമില്ലെ’ന്ന് പറഞ്ഞ് ഹരജി പരിഗണിക്കാതെ ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ കോക്രോച്ച്...