10
July, 2025

A News 365Times Venture

10
Thursday
July, 2025

A News 365Times Venture

കലാസംവിധായകൻ നിതിൻ ദേശായി ജീവനൊടുക്കിയ സംഭവം; അഞ്ച് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Date:


ബോളിവുഡ് കലാ സംവിധായകൻ നിതിൻ ദേശായി ജീവനൊടുക്കിയ സംഭവത്തിൽ നാല് പേർക്കെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഡൽവീസ് ഗ്രൂപ്പ് ചെയർമാൻ റാഷിഷ് ഷാ അടക്കമുള്ളവർക്കെതിരെയാണ് എഫ്ഐആർ. കൌർ മേത്ത, സ്മിത്ത് ഷാ, ആർകെ ബൻസാൽ, ജിതേന്ദ്ര കോത്രി എന്നിവരാണ് ബാക്കിയുള്ളവർ.

ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. സാമ്പത്തിക ബാധ്യതയുടെ പേരിൽ എഫ്ഐആറിൽ പരാമർശിക്കപ്പെട്ട അഞ്ചു പേരും ദേശീയ അവാർഡ് ജേതാവായ നിതിൻ ദേശായിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി എഫ്ഐആറിൽ പറയുന്നു. നിതിൻ ദേശായിയുടെ ഭാര്യ നേഹ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ മികച്ച രീതിയിൽ നടത്തിയിരുന്ന സമയത്ത് എഡൽവീസ് ഗ്രൂപ്പ് അദ്ദേഹത്തിന് വൻ തുക ലോൺ നൽകിയിരുന്നു. എന്നാൽ, കോവിഡ് ലോക്ക്ഡൗണിനു പിന്നാലെ സ്റ്റുഡിയോ സാമ്പത്തികമായി തകർന്നു. ഇതോടെ ലോൺ തിരിച്ചടവ് മുടങ്ങി. സാമ്പത്തിക ബാധ്യതയുടെ പേരിൽ എഡൽവീസ് ഗ്രൂപ്പ് ചെയർമാൻ അടക്കമുള്ളവർ ദേശായിയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം.

ഓഗസ്റ്റ് രണ്ടിനാണ് മുംബൈയ്ക്ക് സമീപമുള്ള കർജത്തിൽ സ്വന്തം ഉടമസ്ഥതയിലുള്ള എൻഡി സ്റ്റുഡിയോയിൽ നിതിൻ ദേശായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം.

എഫ്‌ഐആറിൽ പരാമർശിച്ചിരിക്കുന്ന അഞ്ച് പേരേയും കുറിച്ച് ദേശായി തന്റെ ഓഡിയോ റെക്കോർഡിംഗിൽ പറയുന്നുണ്ട്. തന്റെ സ്വപ്ന സ്റ്റുഡിയോ പിടിച്ചെടുക്കാൻ ഇവർ ശ്രമിക്കുന്നതായാണ് ദേശായി പറഞ്ഞിരുന്നത്.

2005 ലാണ് നിതിൻ ദേശായി 52 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രശസ്തമായ എൻഡി സ്റ്റുഡിയോ സ്ഥാപിച്ചത്. ജോധ അക്ബർ, ട്രാഫിക് സിഗ്നൽ, റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തുടങ്ങിയ നിരവധി സിനിമകളും ഷോകളും ഈ സ്റ്റുഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു നിതിൻ ദേശായി. ഹം ദിൽ ദേ ചുകേ സനം, ലഗാൻ, ദേവദാസ് എന്നീ ചിത്രങ്ങളിലെ കലാസംവിധാനത്തിന് അദ്ദേഹത്തിന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

20 വർഷം നീണ്ട തന്റെ കരിയറിൽ, അശുതോഷ് ഗോവാരിക്കർ, വിധു വിനോദ് ചോപ്ര, രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി തുടങ്ങിയ പരിചയസമ്പന്നരായ സംവിധായകർക്കൊപ്പം നിതിൻ ദേശായി പ്രവർത്തിച്ചിട്ടുണ്ട്. 1987 ൽ തമസ് എന്ന ടെലിവിഷൻ സീരിയലിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായാണ് ദേശായി തന്റെ കരിയർ ആരംഭിച്ചത്. 1942 ൽ പുറത്തിറങ്ങിയ എ ലവ് സ്റ്റോറി, 2002 ൽ പുറത്തിറങ്ങിയ ദേവദാസ്, 2006 ൽ റീലിസ് ചെയ്ത ലഗേ രഹോ മുന്ന ഭായ് 2010 ൽ പുറത്തിറങ്ങിയ വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ തുടങ്ങിയ പ്രശസ്ത ബോളിവുഡ് ചിത്രങ്ങൾക്ക് കലാസംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related