31
May, 2026

A News 365Times Venture

31
Sunday
May, 2026

A News 365Times Venture

വി.ഡി സതീശനെതിരായ പോസ്റ്റ്; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Date:

വി.ഡി സതീശനെതിരായ പോസ്റ്റ്; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മുഖ്യമന്ത്രിയെ പരിഹസിക്കുന്ന പോസ്റ്റ് പങ്കുവെച്ചു എന്നാരോപിച്ച് ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജാവേദ് സുബൈറിനെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ഇതിന് പിറകെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.

സസ്‌പെന്‍ഷന്‍ നടപടിയില്‍ അധ്യാപക സംഘടനയായ കെ.എസ്.ടി.എ ഇന്ന് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയപ്രേരിതമായി സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നു എന്നും സംഘടന വിമര്‍ശിച്ചിരുന്നു.

സസ്‌പെന്‍ഷന് കാരണമായ ഫേസ്ബുക്ക് പോസ്റ്റര്‍ അധ്യാപകര്‍ ഷെയര്‍ ചെയ്ത് പ്രതിഷേധിക്കുമെന്നും കെ.എസ്.ടി.എ പ്രഖ്യാപിച്ചിരുന്നു. ‘മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം’ എന്ന വാചകത്തോടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് പ്രതിഷേധിക്കും എന്നായിരുന്നു കെ.എസ്.ടി.എ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുമെന്നും സംഘടന അറിയിച്ചിരുന്നു.

അധ്യാപകന്റെ സസ്‌പെന്‍ഷനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ വിശദീകരണവും വിവാദമായിരുന്നു. പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, തന്റെ തലയും അതിനു താഴെ മറ്റൊരാളുടെ നഗ്നശരീരവുമായി പോസ്റ്റിട്ടാല്‍ നടപടിയെടുക്കേണ്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

എന്നാല്‍ ഒരു പൂച്ചയും മുഖ്യമന്ത്രിയും പണപ്പെട്ടിയില്‍ കിടക്കുന്ന ചിത്രമായിരുന്നു ജവാദ് പങ്കുവച്ചത്. ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്ന എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സൂചിപ്പിച്ചു കൊണ്ടുള്ളതായിരുന്നു ഈ ചിത്രം.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് നെടുങ്കണ്ടം സബ് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എസ്. സുനില്‍കുമാറിനെയും നേരത്തെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

Content Highlight: Suspension of School Principal who shared post against VD Satheesan revoked




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related