23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ചു; വർക്കലയിൽ യുവാവ് അറസ്റ്റിൽ

Date:


വർക്കല: വിദ്യാർത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ബോട്ട് ആപ്ലിക്കേഷനിലൂടെ നഗ്ന ചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്മരുതി മുട്ടപ്പാലം സ്വദേശി കാർത്തിക് ബിജു (19) ആണ് അറസ്റ്റിലായത്. നഗരൂരിലെ സ്വകാര്യ കോളജിലെ പോളി ടെക്‌നിക്ക് വിദ്യാർത്ഥിയാണ് ഇയാൾ.

പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അയിരൂർ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ അധ്യാപികമാരുടേയും വിദ്യാർത്ഥിനികളുടേയും ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ശേഖരിച്ച് മൊബൈലിൽ സൂക്ഷിച്ചിരുന്നതായും അയിരൂർ പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യാത്തതിനെ ചൊല്ലിതര്‍ക്കം; വിദ്യാര്‍ത്ഥിയെ സീനിയേഴ്‌സ് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ ഡിലീറ്റ് ചെയ്യാത്തതിനെ ചൊല്ലിയുണ്ടായ സീനിയേഴ്‌സ് തര്‍ക്കത്തിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കോഴിക്കോട് ചാത്തമംഗലം എംഇഎസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. മുഖത്തും കണ്ണിനും കൈകാലുകളിലും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം മർദ്ദിക്കുമെന്ന് സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.

അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്കുനേരെ ഭർത്താവ് വെടിവെച്ചു; ഗുരുതരാവസ്ഥയിൽ

ഇൻസ്റ്റാഗ്രാമില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചതിനാണ് ഭീഷണി. രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാർത്ഥികളായ അജ്നാസ്, സഫീര്‍, നൗഷില്‍, അനസ് എന്നിവരടങ്ങുന്ന ഇരുപതോളം പേര്‍ ചേര്‍ന്നായിരുന്നു മര്‍ദിച്ചത്. റാഗിങ്ങിൽ അഞ്ചോളം വിദ്യാർത്ഥികൾക്കാണ് മര്‍ദനമേറ്റത്. എന്നാൽ ഇതിൽ ഒരു വിദ്യാർത്ഥിയുടെ പരിക്ക് കൂടുതലാണ്.കണ്ണിന് താഴെ ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും കാഴ്ചയ്ക്കടക്കം ബാധിക്കുന്ന തരത്തിലുള്ള പരിക്കാണ് സംഭവിച്ചതെന്നുമാണ് റിപ്പോർട്ട്.

സീനിയേഴ്‌സ് വിദ്യാർത്ഥികള്‍ക്കെതിരെ കുടുംബം പ്രിന്‍സിപ്പലിനും കുന്ദമംഗലം പൊലീസിനും പരാതി നല്‍കി. ഇവർക്കെതിരെ ശക്തമായ ടപടി ഉണ്ടാകുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രിന്‍സിപ്പലിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസും വിശദമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...