സ്ത്രീയുടെ കൈയിൽ നിന്നു വള ഊരിയെടുത്തതിനു ശേഷം ഓടിരക്ഷപ്പെട്ട യുവതി പിടിയിൽ


അമ്പലപ്പുഴ: എൺപതുകാരിയുടെ കൈയിൽ നിന്നും വള ഊരിയെടുത്തതിനു ശേഷം യുവതി ഓടിരക്ഷപ്പെട്ട യുവതിയെ സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ പിടികൂടി പൊലീസ്. അമ്പലപ്പുഴ കാക്കാഴം പുതുവൽ രാധാമണി (49) ആണ് പിടിയിലായത്.

read also: നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം: ബിഷപ്പ് ജോസഫ് പാംപ്ലാനി

മൂത്താംപറമ്പ് ബീമയുടെ ഒരു പവന്റെ വളയാണ് രാധാമണി മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ കാക്കാഴം പള്ളിക്കാവ് ഭഗവതീ ക്ഷേത്രത്തിന്റെ കാവിനു സമീപത്തു വെച്ചായിരുന്നു സംഭവം. ബീമയെ വിളിച്ചുവരുത്തി സംസാരിച്ചുകൊണ്ടിരുന്ന രാധാമണി പെട്ടെന്ന് കൈയിൽക്കിടന്ന വള ഊരിയെടുത്ത് ഓടുകയായിരുന്നു. ക്ഷേത്രത്തിലെ സി സി ടി വി യിൽ ഓടുന്ന ദൃശ്യം പതിഞ്ഞു. ബീമയുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സി സി ടി വി പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വള അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചു ഇവർ പണം വാങ്ങിയിരുന്നു. പൊലീസ് ഇത് കണ്ടെടുത്തു.