16
August, 2026

A News 365Times Venture

16
Sunday
August, 2026

A News 365Times Venture

ദീപാവലി ആഘോഷങ്ങള്‍ക്കിടെ മകന്റെ മുന്നില്‍ വെച്ച്‌ അച്ഛന്‍ വെടിയേറ്റ് മരിച്ചു: ക്വട്ടേഷന്‍ കൊടുത്തത് കൗമാരക്കാരന്‍

Date:



ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കിടെ മകന്റെ മുന്നില്‍ വെച്ച്‌ അച്ഛന്‍ വെടിയേറ്റ് മരിച്ചു. ന്യൂഡല്‍ഹിയിലെ ഷാദരാസ് ബസാറിലാണ് സംഭവം. 44കാരനായ ആകാശ് ശര്‍മ്മയും ഇയാളുടെ അനന്തരവനായ റിഷഭ് ശര്‍മ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ആകാശ് ശര്‍മ്മയുടെ ബന്ധുവായ 17കാരനാണ് കൊലപാതകം നടത്താന്‍ ക്വട്ടേഷന്‍ സംഘത്തിന് പണം നല്‍കിയത്. സംഭവത്തിൽ 17കാരൻ പൊലീസ് പിടിയിലായി. കൊലപാതകത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്.

read also: ജ്യൂസില്‍ മദ്യം കലര്‍ത്തി സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു : പ്രതിയ്ക്ക് 12 വര്‍ഷം കഠിന തടവ്

ഡല്‍ഹിയിലെ വീടിന് മുന്നിലുള്ള ഇടുങ്ങിയ റോഡില്‍ ദീപാവലി ദിവസം പടക്കം പൊട്ടിക്കുകയായിരുന്നു ആകാശും മകന്‍ ക്രിഷും ബന്ധുവായ റിഷഭും. 17കാരനായ ബന്ധു ടൂവീലറില്‍ അവിടേക്ക് എത്തുകയും ആകാശിന്റെ കാല്‍ തൊട്ട് വണങ്ങുന്നതും ചെയ്യുന്ന സമയത്ത് കൊലയാളി വേദി ഉതിർക്കുകയായിരുന്നു. അഞ്ച് തവണയാണ് അക്രമി വെടിവെച്ചത്.

ആക്രമണത്തില്‍ ആകാശിന്റെ മകനും പരിക്കേറ്റു. അക്രമിയെ പിടികൂടാനായി പിന്നാലെ ഓടിയ റിഷഭിന് നേരെ ഇയാൾ വെടിയുതിര്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related