30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ അടുക്കളയിലിരുന്നാണ് കഴിക്കുന്നത്

Date:

മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് നിഖില വിമൽ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളെ നിഖില അവതരിപ്പിച്ചു. തന്റെ നിലപാടുകൾ തുറന്നുപറയാനും നിഖിലയ്ക്ക് മടിയില്ല. തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴും അവിടെ തുടരുന്നുണ്ടെന്നാണ് നിഖില പറയുന്നത്. ‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആണുങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ വന്നാണ് താമസിക്കുന്നത്. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവര്‍ മരിക്കുന്നതുവരെ പുതിയാപ്ലമാരായിരിക്കും എന്നും നിഖില പറയുന്നു.

അയൽവാശി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ​ഗ്യാലറിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിഖിലയുടെ പ്രതികരണം. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ചു സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ  പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അയല്‍വാശി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related