18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ആടുജീവിതം രണ്ടാം ഭാഗത്തിൽ ഞാനുമുണ്ട്; വിക്രം

Date:

സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നാണ് ബെന്യാമിന്‍റെ ആടുജീവിതം. നോവൽ സിനിമ ആകുമ്പോൾ അതിൽ നായകനാകുന്നത് പൃഥ്വിരാജ് ആണ്. ചിത്രത്തിന്റെ ട്രെയിലർ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു. ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്ന സിനിമയാകും ‘ആടുജീവിതം’ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകൾ. ഇപ്പോഴിതാ, ആടുജീവിതത്തെ കുറച്ച് ചിയാൻ വിക്രം പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘പൊന്നിയിൽ സെൽവൻ’ രണ്ടാം ഭാ​ഗത്തിന്റെ പ്രമോഷനിടെ ആയിരുന്നു വിക്രം ‘ആടുജീവിതം’ ചിത്രത്തെക്കുറിച്ച് പ്രതികരണം നടത്തിയത്. ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ടപ്പോൾ എന്തു തോന്നിയെന്ന ചോദ്യത്തിന് വളരെ നന്നായെന്നായിരുന്നു താരം മറുപടി പറഞ്ഞത്. 2018 ഫെബ്രുവരിയിൽ പത്തനംതിട്ടയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. അതിന് ശേഷം 2022 ജൂലൈയിൽ സിനിമ പാക്കപ്പാവുകയും ചെയ്തു.

വിക്രമിന്റെ വാക്കുകൾ ഇങ്ങനെ…

‘ട്രെയ്‌ലർ വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഒരുപാട് കഴിവുള്ള സംവിധായകനാണ് ബ്ലെസി. ബ്ലെസിയുടെ ആദ്യ സിനിമ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം ഒരു വർക്ക് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതിൽ കുറെ പ്ലാനിങ് നടന്നതുമാണ്. പക്ഷേ എനിക്ക് അതിനിടയിൽ വേറെ കുറെ സിനിമകൾ വന്നതുകൊണ്ട് നടന്നില്ല. രണ്ടാം ഭാഗത്തിൽ ഞാനുണ്ടാവും. അതിൽ ഞാൻ ആടായിട്ട് വരും’- വിക്രം പറഞ്ഞു.

പൃഥ്വിരാജിന്റെ മേക്കോവറും അഭിനയവും തന്നെയാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വന്ന കൊവിഡ് മഹാമാരിയുമൊക്കെയായിരുന്നു ചിത്രീകരണം വൈകാനുള്ള കാരണം. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി പൃഥ്വിരാജ് വരുത്തിയ ശാരീരികമായ മാറ്റങ്ങൾ വൈറലായിരുന്നു. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭാ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റ് താരങ്ങൾ.

എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാൻ രഞ്ജിത്ത് അമ്പാടിയാണ്. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related