20
August, 2026

A News 365Times Venture

20
Thursday
August, 2026

A News 365Times Venture

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഒഴിവാക്കാന്‍ ഫുള്‍ പ്രൂഫ്സുരക്ഷാ സംവിധാനം നിലവിലുണ്ട്; മറികടക്കുക അസാധ്യം- സുപ്രീം കോടതിയില്‍ കേന്ദ്രം

Date:

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഒഴിവാക്കാന്‍ ‘ഫുള്‍ പ്രൂഫ്’സുരക്ഷാ സംവിധാനം നിലവിലുണ്ട്; മറികടക്കുക അസാധ്യം: സുപ്രീം കോടതിയില്‍ കേന്ദ്രം

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുടെ നിലവിലെ സുരക്ഷാ സംവിധാനം ‘പിഴവില്ലാത്തതും’ മറികടക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ നിരവധി ഘട്ടങ്ങളിലായി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം പറഞ്ഞു.

ചോദ്യപേപ്പര്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ചെറിയ നീക്കങ്ങള്‍ പോലും നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും ഒന്നിലധികം മോഡറേറ്റര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

ആദ്യം നിരവധി മോഡറേറ്റര്‍മാര്‍ ചേര്‍ന്ന് വലിയൊരു ചോദ്യശേഖരം തയ്യാറാക്കും. ഇതില്‍നിന്ന് മറ്റ് മോഡറേറ്റര്‍മാര്‍ വ്യത്യസ്ത സെറ്റുകളിലായി ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും തുടര്‍ന്ന് അവയില്‍നിന്ന് പരീക്ഷയ്ക്കുള്ള പേപ്പര്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

നീറ്റ് പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

എന്‍.ടി.എയിലെ സൈബര്‍ സുരക്ഷ, അടിസ്ഥാനസൗകര്യങ്ങള്‍, പരീക്ഷാ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

രാധാകൃഷ്ണന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും കോടതിയില്‍ സമര്‍പ്പിക്കാനും കേന്ദ്ര സെക്രട്ടറിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

Content Highlights: A ‘foolproof’ security system is in place to prevent NEET question paper leaks; it is impossible to breach: Centre tells Supreme Court.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related