14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

Little Hearts | നായിക മാറി; RDXന് ശേഷം ഷെയ്ൻ നിഗം, മഹിമാ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്നു

Date:


സമീപകാലത്ത് വൻ വിജയനേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താരജോഡികളായ ഷെയ്ൻ നിഗം (Shane Nigam), മഹിമാ നമ്പ്യാർ (Mahima Nambiar) എന്നിവരുടെ കഥാപാത്രങ്ങൾക്കും ഏറെ സ്വീകാര്യത ലഭിച്ചു. താരജോഡികൾക്ക് ഒന്നിച്ചഭിനയിക്കാൻ വീണ്ടും അവസരം കൈവന്നിരിക്കുന്നു. ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ ഒന്നിച്ചഭിനയിക്കുന്നത്.

സാന്ദ്രാ തോമസും വിൽസൺ തോമസും ചേർന്നു നിർമ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോൾ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കട്ടപ്പനയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

തമിഴിലെ മറ്റൊരു നടിയെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ അവർക്ക് ചിത്രത്തിൽ എത്തിച്ചേരാൻ കഴിയാതെ വന്നപ്പോഴാണ് വീണ്ടും പലരിലേക്കും അന്വേഷണം നടന്നത്. അത് എത്തിയത് മഹിമയിലായിരുന്നു വെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.

RDXനു ശേഷം വീണ്ടും ഷെയിനുമായി ഒരു ചിത്രം ഉടനുണ്ടാകുമെന്ന് കരുതിയില്ലെന്ന് മഹിമയും കട്ടപ്പനയിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു.
ഇടുക്കിയിലെ കാർഷിക മേഖലയുടെ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് കഥ നടക്കുന്നത്.

അപ്പനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ, രണ്ടു കുടുംബങ്ങളിലായി നടക്കുന്ന വ്യത്യസ്ഥ പ്രണയം, ബന്ധങ്ങൾ ഇതെല്ലാം കൂടിച്ചേർന്ന ഒരു ചിത്രമാണിത്. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർടൈനർ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുക.

തോട്ടം സൂപ്പർവൈസറായ സിബി എന്ന കഥാപാതത്തെ ഷെയ്ൻ നിഗം അവതരിപ്പിക്കുന്നു. വിദേശത്തു പഠിക്കുന്ന ശോശ എന്നാണ് മഹിമയുടെ കഥാപാത്രത്തിന്റെ പേര്.

ബാബുരാജ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു.
രൺജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. രാജേഷ് പിന്നാടനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – കൈലാസ്, ഛായാഗ്രഹണം – ലൂക്ക് ജോസ്, എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം – അരുൺ ജോസ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ – ദിപിൽ ദേവ്, ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി, പ്രൊഡക്ഷൻ ഹെഡ് – അനിതാ കപിൽ, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ സി.ജെ., പി.ആർ.ഒ.- വാഴൂർ ജോസ്. ചിത്രം ക്രിസ്മസ്സിന് പ്രദർശനത്തിനെത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related